കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് പട്ടേലാകുമോ കെസി? ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകാന്‍ സാധ്യത

Google Oneindia Malayalam News

ന്യൂദല്‍ഹി: പുതിയ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെ സി വേണുഗോപാലിനെ നിയമിക്കാന്‍ സാധ്യത. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്ക് പ്രവര്‍ത്തക സമിതിയിലേക്കുള്ള വഴിയും തുറന്നിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ ശശി തരൂര്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിര്‍ണായക സ്ഥാനം വഹിക്കാന്‍ നിലവിലെ നേതാക്കളില്‍ ഏറ്റവും യോഗ്യന്‍ വേണുഗോപാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ടി എന്‍ പ്രതാപന്‍ പറഞ്ഞു.

1

നേരത്തെ കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി -23 യുമായി ബന്ധപ്പെട്ടിരുന്ന മനീഷ് തിവാരിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കെ സി വേണുഗോപാല്‍ എന്നതിനാല്‍ അദ്ദേഹത്തിന് തന്നെയാണ് നറുക്ക് വീഴാന്‍ സാധ്യത കൂടുതല്‍ എന്നാണ് വിലയിരുത്തുന്നത്.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

2


വേണുഗോപാലിന്റെ വിപുലമായ അനുഭവവും എല്ലാ സംസ്ഥാന യൂണിറ്റുകളുമായുള്ള അടുത്ത ബന്ധവും അദ്ദേഹത്തിന് അനുകൂലമാണ് എന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും അദ്ദേഹത്തിനുള്ള ബന്ധവും യുവാക്കളുമായും മുതിര്‍ന്ന നേതാക്കളുമായും ഉള്ള അദ്ദേഹത്തിന്റെ അടുപ്പവും നിര്‍ണായകമാകും എന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.

ഇന്ധനമില്ലാതെ ബസ് വഴിയില്‍ കിടന്നാലും കേസ്!!; കൊച്ചിയിലെ ബസിന് കിട്ടിയ 'പണി' കണ്ടോഇന്ധനമില്ലാതെ ബസ് വഴിയില്‍ കിടന്നാലും കേസ്!!; കൊച്ചിയിലെ ബസിന് കിട്ടിയ 'പണി' കണ്ടോ

3

അതേസമയം കോണ്‍ഗ്രസിലെ വേണുഗോപാലിന്റെ മുന്നേറ്റം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കിടയില്‍ അത്ര രസിച്ചിട്ടില്ല. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കെ സി വേണുഗോപാല്‍. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോറ്റതില്‍ കെ സി വേണുഗോപാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരുന്നു.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

4


ജി-23 നേതാക്കളും പാര്‍ട്ടിയുടെ പരാജയത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പിന്തുണ വേണുഗോപാലിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. ഒരുപക്ഷെ ഒരിക്കല്‍ കോണ്‍ഗ്രസില്‍ അഹമ്മദ് പട്ടേലിനുണ്ടായിരുന്ന സ്ഥാനം കെ സി വേണുഗോപാലിന് കൈവന്നേക്കും എന്നാണ് വിലയിരുത്തല്‍.

5

പ്രവര്‍ത്തക സമിതി അംഗങ്ങളാകാന്‍ സാധ്യതയുള്ളവര്‍ക്കിടയില്‍ കോണ്‍ഗ്രസ് ഒരു സര്‍വെ നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും വേണുഗോപാലിനെ അനുകൂലിച്ചിരുന്നില്ല. കെ സി വേണുഗോപാലിന്റെ ഭാവി ചുമതല എന്താകണം എന്ന് ഖാര്‍ഗെയ്ക്ക് തീരുമാനിക്കാം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്.

6

അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തലവനായ ചെന്നിത്തലയ്ക്ക് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം ലഭിക്കും എന്നാണ് സൂചന. 2021-ല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഇറങ്ങിയത് മുതല്‍ ചെന്നിത്തല സംഘടനാപരമായ സ്ഥാനങ്ങളൊന്നും വഹിച്ചിക്കുന്നില്ല.

7

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഖാര്‍ഗെയ്ക്ക് വേണ്ടി വിപുലമായ പ്രചാരണം നടത്തിയിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ആരോഗ്യനില മോശമായതിനാല്‍ സിഡബ്ല്യുസിയില്‍ നിന്ന് രാജിവെക്കാനാണ് സാധ്യത. ഇതാണ് രമേശ് ചെന്നിത്തലയ്ക്ക് സാധ്യത കൂട്ടുന്നത്.

English summary
KC Venugopal likely to be appointed as political secretary to AICC president Mallikarjun Kharge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X