Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ തടഞ്ഞ മണിപ്പൂര്‍ പോലീസിന്റെ നടപടി ജനാധിപത്യവിരുദ്ധം: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസ് സമാധാന ദൗത്യസംഘത്തെയും തടഞ്ഞ മണിപ്പൂര്‍ പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.

'ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ കലാപബാധിത ഇരകള്‍ക്ക് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നല്‍കാനാണ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തിയത്.എന്നാല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ബിഷ്ണുപൂരിന് സമീപം പോലീസ് തടഞ്ഞു. റോഡില്‍ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാന്‍ തയ്യാറായില്ല.'

rahul

'രാഹുലിന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിന് ജനക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസിന്റെ ഈ നടപടി ബിജെപിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ്. മണിപ്പൂരിലെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കുന്നത് ബിജെപിയും അവിടത്തെ സര്‍ക്കാരുമാണെന്ന് ഈ നടപടിയിലൂടെ വ്യക്തമായി. കലാപത്തിന്റെ ഇരകളായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം കൊടും ക്രൂരതയാണ് ബി ജെ പി ഭരണകൂടം കാട്ടുന്നത്.'

മണിപ്പൂരില്‍ ഉടനീളം സഞ്ചരിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങളുമായി സംവദിക്കാനും കലഹിക്കുന്ന സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും സമാധാനവും പുനസ്ഥാപിക്കാനും ഭരണഘടനാപരമായ അവകാശം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനുമുണ്ട്. അത് നിഷേധിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+