കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആറിനൊപ്പം കോണ്‍ഗ്രസും? ചരടുവലിച്ചത് എച്ച്ഡി കുമാരസ്വാമി!അന്തംവിട്ട് ബിജെപി

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപി ഇതര മൂന്നാം മൂന്നണിക്കായുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന ഉറപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ഭരണം പിടിക്കാനാണ് റാവുവിന്‍റെ നീക്കം. കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര പാര്‍ട്ടികളുമായി റാവു ചര്‍ച്ച തുടങ്ങി കഴിഞ്ഞു.

<strong>കര്‍ണാടകത്തില്‍ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ? കോണ്‍ഗ്രസ് ദള്‍ ബന്ധം ഉപേക്ഷിക്കും?നിര്‍ണായക നീക്കം</strong>കര്‍ണാടകത്തില്‍ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ? കോണ്‍ഗ്രസ് ദള്‍ ബന്ധം ഉപേക്ഷിക്കും?നിര്‍ണായക നീക്കം

ബിജെപിയുമായും കോണ്‍ഗ്രസുമായും സമദൂരം പാലിക്കുകയാണെന്ന് പറയുമ്പോഴും കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാനുള്ള നിര്‍ണായക നീക്കങ്ങള്‍ റാവു അണിയറയില്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായി എച്ച്ഡി കുമാരസ്വാമിയാണെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 ദിവസങ്ങള്‍

ദിവസങ്ങള്‍

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ അനി 18 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബിജെപിക്ക് ബദലായി പ്രാദേശിക പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണ് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖ റാവു. ഇതിനായി കഴിഞ്ഞ ദിവസം റാവു കേരളത്തില്‍ എത്തിയിരിന്നു.

 പിണറായിയുമായി

പിണറായിയുമായി

മുഖ്യമന്ത്രി പിണറായി വിജയനുമായി റാവു കൂടിക്കാഴ്ച നടത്തി. 1996 ലേതിന് സമാനമായി ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി എന്ന ആശയമാണ് റാവു പിണറായിയുമായി ചര്‍ച്ചചെയ്തത്. അതേസമയം ഫെഡറല്‍ മുന്നണിയുടെ പ്രധാനമന്ത്രി ആരാകും എന്ന കാര്യത്തില്‍ റാവു നിലപാട് വ്യക്കമാക്കിയിട്ടില്ല.

 കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍

പിണറായിയെ കൂടാതെ ഡിഎംകെ അധ്യക്ഷനായ എംകെ സ്റ്റാലിനുമായും കെഎസിആര്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ റാവുവിനെ സ്റ്റാലിന്‍ ഗോ ബാക്ക് അടിച്ചതോടെ ഈ നീക്കം അവസാനിച്ചു. അതേസമയം കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച്ച്ഡി കുമാരസ്വാമിയുമായി ഇത് സംബന്ധിച്ച് റാവു ചര്‍ച്ച നടത്തിയെന്നാണ് വിവരം.

 ചരടുവലിച്ച്

ചരടുവലിച്ച്

എന്നാല്‍ കോണ്‍ഗ്രസ് ഇതര മുന്നണിക്കല്ല, കോണ്‍ഗ്രസിനേയും കൂടി ഉള്‍ക്കൊള്ളിച്ചുള്ള മുന്നണിക്കാണ് റാവു ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി സഖ്യത്തില്‍ തുടരുന്ന കുമാരസ്വാമിയുടെ സഹായോത്തോടെ കോണ്‍ഗ്രസിനേയും മുന്നണിയുടെ ഭാഗമാക്കാനുള്ള ശ്രമമാണ് റാവു നടത്തുന്നത്രേ.

 നല്ല ബന്ധമല്ല

നല്ല ബന്ധമല്ല

നിലവില്‍ കോണ്‍ഗ്രസുമായി നല്ല ബന്ധത്തിലല്ല റാവു. ബിജെപിയുടെ ബി ടീമാണ് ടിആര്‍എസ് എന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. മൂന്നാം മുന്നണിയുണ്ടാക്കാനുള്ള നീക്കം ബിജെപിയെ സഹായിക്കാനാണെന്നുള്ള ആക്ഷേപവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്.

 കുമാരസ്വാമിയുടെ നീക്കം

കുമാരസ്വാമിയുടെ നീക്കം

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നേരിട്ട് സമീപിക്കുന്നതിന് പകരം കുമാരസ്വാമിയുടെ കാര്യങ്ങള്‍ ശരിയാക്കിയെടുക്കാനുള്ള നീക്കത്തിലാണ് റാവു. നിലവില്‍ ദളുമായി സഖ്യത്തിലാണ് ടിആര്‍എസ്. ദളിനെ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് വേര്‍പിരിക്കുന്നതും നിലവിലെ സാഹചര്യത്തില്‍ തിരിച്ചടിയാകുമെന്നാണ് റാവുവിന്റെ നിഗമനം.

 തുറുപ്പ് ചീട്ട്

തുറുപ്പ് ചീട്ട്

ദള്‍-കോണ്‍ഗ്രസ് ബന്ധത്തെ തുറുപ്പ് ചീട്ടാക്കി കോണ്‍ഗ്രസുമായുള്ള സഖ്യം സാധ്യമാക്കാനാണ് റാവുവിന്‍റെ നീക്കം. റാവുവിന്‍റെ നീക്കത്തെ കുമാരസ്വാമിയും പിന്തുണച്ചതായാണ് വിവരം. അതിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും ഫെഡറല്‍ മുന്നണിയുമായി സഹകരക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 മമത ബാനര്‍ജിയും

മമത ബാനര്‍ജിയും

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും ബിജെഡി നേതാവ് നവീന്‍ പട്നായിക്കുമായും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കുറി തൂക്കുസഭ വരുമെന്നും അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചെറു പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നുമാണ് ചന്ദ്രശേഖര്‍ റാവുവിന്‍റെ കണക്കുകൂട്ടല്‍.

 120 സീറ്റ് വരെ

120 സീറ്റ് വരെ

ബിജെപി, കോണ്‍ഗ്രസ് മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ 120 സീറ്റ് വരെ നേടുമെന്നും അടുത്ത സര്‍ക്കാര്‍ രൂപീകരണത്തല്‍ ഈ പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നും റാവുവിന്‍റെ മകളും എംപിയുമായ കെ കവിത അടുത്തിടെ അവകാശപ്പെട്ടിരുന്നു.

 ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തി

അതിനിടെ ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും തമ്മില്‍ ചര്‍ച്ച നടത്തി. മെയ് 21ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 272 സീറ്റുകളാണ്. പ്രധാന സംസ്ഥാനങ്ങളിലെയെല്ലാം തിരഞ്ഞെടുപ്പ് ട്രെന്‍റുകള്‍ ബിജെപിക്ക് എതിരാണ്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വിശ്വാസം. 2014ല്‍ ബിജെപിക്ക് 282 സീറ്റുകളാണ് ലഭിച്ചത്.

English summary
kcr want to tie up with congress says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X