കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് ഒരുങ്ങി ടിആര്‍എസ്.... 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കെസിആര്‍ പ്രഖ്യാപിക്കും!!

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസ്-ടിഡിപി സഖ്യവും ബിജെപിയും നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനൊരുങ്ങി കെ ചന്ദ്രശേഖര്‍ റാവു. ബിജെപി തങ്ങളെ എതിര്‍ക്കാനൊരുങ്ങുന്നുവെന്ന് കെസിആറിനെ ഞെട്ടിച്ചിരുന്നു. ഇതിന് മറുപടിയായി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. മുസ്ലീം വോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തേണ്ടതെന്നും അദ്ദേഹം അണികളോട് അറിയിച്ചിട്ടുണ്ട്.

അതേസമയം ഇത്തവണ പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കുമെന്നും സൂചനയുണ്ട്. ബിജെപിയെ മുഖ്യ എതിരാളിയായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് കെസിആര്‍. എന്നാല്‍ കോണ്‍ഗ്രസിനെ വിലകുറച്ച് കാണാനും അദ്ദേഹം തയ്യാറല്ല. കോണ്‍ഗ്രസിന്റെ കോട്ടയില്‍ തങ്ങളുടെ ഏറ്റവും ശക്തരായ നേതാക്കളെയാണ് ടിആര്‍എസ് സ്ഥാനാര്‍ഥിയാക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. പരമാവധി കോണ്‍ഗ്രസിന്റെ വിജയസാധ്യത ഇല്ലാതാക്കാനാണ് നീക്കം.

14 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍

14 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍

14 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കെസിആര്‍ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് തെലങ്കാനയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഇതില്‍ എട്ടെണ്ണം ഗ്രേറ്റര്‍ ഹൈദരാബാദിലാവും. മുഷീറാബാദ്, ഖൈറാദാബാദ്, ഗോഷംഹല്‍, അംബേര്‍പേട്ട് എന്നിവയാണ് ആദ്യത്തെ നാല് മണ്ഡലങ്ങള്‍. ഇത് ബിജെപിയുടെ കരുത്തുറ്റ കോട്ടയാണ്. ഇവിടെ ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് കെസിആര്‍ പ്രഖ്യാപിക്കുക എന്നായിരുന്നു അഭ്യൂഹം.

 ബിജെപിയുടെ തന്ത്രം പാളി

ബിജെപിയുടെ തന്ത്രം പാളി

കെസിആറിനെ വെല്ലുവിളിച്ചെങ്കിലും ഇരുവരും തമ്മില്‍ രഹസ്യ ധാരണ ഉണ്ടെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷര്‍ കരുതിയിരുന്നത്. എന്നാല്‍ ബിജെപിയുടെ കോട്ടയില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കെസിആറിന്റെ തീരുമാനം. ഇതുവഴി ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം ഇല്ലാതാവും. പക്ഷേ കെസിആറിന്റെ നീക്കങ്ങള്‍ ബിജെപിക്ക് വമ്പന്‍ തിരിച്ചടിയാണ്. നാലു സീറ്റുകളിലും വമ്പന്‍ ജയമായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. ഇനിയിപ്പോള്‍ അത് സാധ്യമാകുമെന്ന് കരുതുന്നില്ല.

 ഇനിയുള്ള നാല് മണ്ഡലങ്ങള്‍

ഇനിയുള്ള നാല് മണ്ഡലങ്ങള്‍

അസാസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ അഖിലേന്ത്യാ മജ്‌ലിസ്ലുല്‍ ഇ ഇത്തിഹാദുല്‍ മുസ്ലീമിന്‍ പാര്‍ട്ടിയാണ് മറ്റൊരു വെല്ലുവിളി. ഇവരുടെ കോട്ടയായ ചാര്‍മിനാറിലും മലക്‌പേട്ടിലും കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കെസിആറിന്റെ നീക്കം. ഒവൈസിയും ചന്ദ്രശേഖര്‍ റാവുവും തമ്മില്‍ അത്ര നല്ല ബന്ധമല്ല തുടരുന്നത്. ഇതിന് പുറമേ മാല്‍ക്കംഗിരിയിലും മെദ്ച്ചലിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് കെസിആര്‍ പ്രഖ്യാപിക്കുക.

 പുതുമുഖങ്ങളാവുമോ?

പുതുമുഖങ്ങളാവുമോ?

ഇത്തവണ പുതുമുഖങ്ങളെയാണോ കെസിആര്‍ പരീക്ഷിക്കുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സുപ്രധാനമായും ആറുപേരെ ഓരോ മണ്ഡലത്തിലേക്കും പരിഗണിക്കുന്നുണ്ട്. ജിഎച്ച്എംസി കോര്‍പ്പറേറ്റേഴ്‌സ് എന്ന വന്‍കിട കമ്പനി ഉടമകളുടെ കുടുംബാംഗങ്ങള്‍, മന്ത്രിമാരുടെ ബന്ധുക്കള്‍, മുതിര്‍ന്ന എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരെയാണ് ഇത്തവണ കെസിആര്‍ പരിഗണിക്കുന്നത്. ഇതില്‍ പുതുമുഖങ്ങളുണ്ടാവില്ലെന്നാണ് സൂചന. ജിഎച്ച്എംസി കോര്‍പ്പറേറ്റേഴ്‌സില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ അവര്‍ക്ക് സീറ്റ് നല്‍കാന്‍ കെസിആറിന് താല്‍പര്യമില്ല.

 സിറ്റിംഗ് എംഎല്‍എമാര്‍

സിറ്റിംഗ് എംഎല്‍എമാര്‍

സിറ്റിംഗ് എംഎല്‍എ സി കനക റെഡ്ഡിക്ക് മാല്‍ക്കംഗിരിയില്‍ മത്സരിക്കാന്‍ അനുവാദം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം മോശമാണെന്ന് വിലയിരുത്തലുണ്ട്. റെഡ്ഡിക്ക് പകരം മരുമകള്‍ വിജയശാന്തി റെഡ്ഡിക്ക് ടിക്കറ്റ് ലഭിക്കാനും സാധ്യതയുണ്ട്. മൈനാപ്പള്ളി ഹനുമന്ത റാവു, പരശുറാം റെഡ്ഡി എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായിട്ടുള്ളത്. അതേസമയം മെദ്ച്ചലിലെ സിറ്റിംഗ് എംഎല്‍എയായ സുധീര്‍ റെഡ്ഡിയെ ഇത്തവണ പരിഗണിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

എവിടെ മത്സരിക്കുകയാണെങ്കിലും ശക്തമായ പോരാട്ടം കാഴ്ച്ചവെക്കണമെന്നാണ് കെസിആര്‍ നിര്‍ദേശിച്ചിട്ടുള്ളഥ്. അതേസമയം പാര്‍ട്ടിയിലെ ശക്തനായ മല്ല റെഡ്ഡി തന്റെ കുടുംബാംഗത്തിനായി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഇതിന് തയ്യാറല്ല. ഇത് പ്രതിസന്ധിക്ക് കാരണമാകുമെന്ന് സൂചനയുണ്ട്. അതേസമയം മുഷീറാബാദില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ ലക്ഷ്മണുമായി ഏറ്റുമുട്ടാനാണ് കെസിആറിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി നയനി നരസിംഹ റെഡ്ഡിയുടെ മരുമകന്‍ ശ്രീനിവാസ റെഡ്ഡി ഇവിടെ മത്സരിക്കുമെന്ന് പാര്‍ട്ടി ഉറപ്പ് പറയുന്നു.

ഗോവയില്‍ അമിത് ഷായുടെ ഇടപെടല്‍... ഭരണ പ്രതിസന്ധി മറികടക്കാന്‍ സഖ്യകക്ഷികളെ നേരിട്ട് വിളിച്ചു!!ഗോവയില്‍ അമിത് ഷായുടെ ഇടപെടല്‍... ഭരണ പ്രതിസന്ധി മറികടക്കാന്‍ സഖ്യകക്ഷികളെ നേരിട്ട് വിളിച്ചു!!

ദിലീപിനെതിരെ ഉടന്‍ നടപടി വേണം... അമ്മയ്ക്ക് വീണ്ടും നടിമാരുടെ കത്ത്!!ദിലീപിനെതിരെ ഉടന്‍ നടപടി വേണം... അമ്മയ്ക്ക് വീണ്ടും നടിമാരുടെ കത്ത്!!

English summary
kcr's mystery 14 Saffron,MIM in jigsaw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X