'ജനതാ ദര്‍ബാറു'മായി കെജ്രിവാളും മന്ത്രിമാരും
ദില്ലി: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയതിന് പിന്നാലെ മറ്റൊരു ആയുധവുമായി വീണ്ടും ദില്ലിയില്‍ ആം ആദ്മി സര്‍ക്കാരും കെജ്രിവാളും. ഇത്തവണ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ബോധിപ്പിക്കാം. ഇതിനായി പുതിയ സംവിധാനം 'ജനതാ ദര്‍ബാര്‍' എന്ന പേരില്‍ പരിചയപ്പെടുത്തുകയാണ് കെജ്രിവാള്‍.
ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് പറയാനുള്ള വേദിയാണ് ജനതാ ദര്‍ബാര്‍. ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അറിയാനും കെജ്രിവാള്‍ കുറച്ച് സമയം ചെലവിടും. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ പതിനൊന്ന് മണി വരെയാണ് ഇതിനു വേണ്ടി സമയം നീക്കിവച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രശനങ്ങള്‍ നേരിട്ടറിഞ്ഞ് അതിന് പരിഹാരം കാണുക എന്നതാണ് ആപിന്റെ അടുത്ത ലക്ഷ്യം.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജീവനക്കരോ സ്ഥാപനങ്ങളോ പൊതുജനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുകയോ സേവനം നിഷേധിക്കുകയോ ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഹെല്‍പ് ലൈന്‍ നമ്പര്‍ പരിചയപ്പെടുത്തിയത്. ഇത്തരത്തില്‍ അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങല്‍ക്ക് 001-27357169 എന്ന നമ്പറില്‍ വിളിച്ച് പറയാവുന്നതാണ്.












Click it and Unblock the Notifications