കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ സ്വാധീനമില്ലാത്ത മുഖ്യന്‍:പാക് മാധ്യമം

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ത്യയിലെ എറ്റവും സ്വാധീനമില്ലാത്ത മുഖ്യമന്ത്രിയാണെന്ന് പാകിസ്താന്‍ മാധ്യമത്തിന്റെ വിലയിരുത്തല്‍. പാകിസ്താനില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പത്രം കെജ്രിവാളിനെ ഇത്തരത്തില്‍ വിലയിരുത്തിയത്.

എന്നാല്‍ ചില മാധ്യമങ്ങള്‍ കെജ്രിവാളിന്റെ ലാളിത്യത്തെ പ്രശംസിച്ചിട്ടുമുണ്ട്. ദ ന്യൂസ് ഡെയ്‌ലി എന്ന പാക് മാധ്യമമാണ് കെജ്രിവാളിനെ സ്വാധീന ശക്തിയില്ലാത്ത മുഖ്യമന്ത്രിയെന്ന് വിലയിരുത്തിയത്. അതേ സമയം അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന അജണ്ട ഏറ്റവും സ്വാധീനമുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനപ്രിയ രാഷ്ട്രീയമാണ് കെജ്രിവാളിന്റെ ആയുധമെന്നും പത്രം വിലിയരുത്തി.

Kejriwal

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇതിന് മുമ്പ് പാകിസ്താനില്‍ വന്നിട്ടിലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിച്ചിട്ടില്ല. എന്നാല്‍ ലോകത്തെ എല്ലാ രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്- കെജ്രിവാള്‍ പറഞ്ഞു.

അടുത്ത ചോദ്യം കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്ന് ഭരണം നടത്തുന്നതിനെ കുറിച്ചായിരുന്നു. തങ്ങളെ കെണിയില്‍ ചാടിക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു, ഇപ്പോള്‍ അവര്‍ സ്വയം കെണിയില്‍ ചാടുകയാണെന്ന് കെജ്രിവാള്‍ മറുപടി നല്‍കി. ചോദ്യങ്ങള്‍ അവസാനിച്ചപ്പോള്‍ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി നേടിയ വിജയത്തെ മാധ്യമപ്രവര്‍ത്തകന്‍ അഭിനന്ദിച്ചു. ദൈവത്തിന്റെ അനുഗ്രഹമാണ് ഈ വിജയമെന്നും ഞങ്ങള്‍ വളരെ ചെറിയവരാണെന്നും കെജ്രിവാള്‍ പറഞ്ഞു.

English summary
Delhi Chief Minister Arvind Kejriwal has received a mixed reaction from the media here after his interaction with Pakistani journalists, with one daily today calling him the 'most unimpressive' Indian politician while another praised him for his simplicity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X