കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനലോക്പാല്‍ വേണമെന്ന് കെജ്രിവാളിന് ആഗ്രഹമില്ല

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിയെത്തുടര്‍ന്ന് തലസ്ഥാന നഗരമായ ദില്ലിയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുകയാണ്. ജനലോക്പാല്‍ ബില്‍ പാസാക്കണമെന്ന് അരവിന്ദ് കെജ്രിവാളിന് യഥാര്‍ഥത്തില്‍ ആഗ്രഹമുണ്ടായിരുന്നില്ല എന്ന് പുറത്താക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം എല്‍ എ വിനോദ് കുമാര്‍ ബിന്നി. ജനലോക്പാല്‍ ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് കെജ്രിവാളും പാര്‍ട്ടിയും എപ്പോഴും ശ്രമിച്ചിരുന്നത്. വേണമെങ്കില്‍ ബില്‍ അവര്‍ക്ക് പാസാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആപ്പിന് വേണ്ടത് രാഷ്ട്രീയ നാടകമായിരുന്നു.

ശരിയായ രീതിയില്‍ ഭരണം നടത്താന്‍ കഴിയാതിരുന്നത് കൊണ്ട് ഒരു കാരണം ഉണ്ടാക്കി രാജിവെക്കുകയായിരുന്നു കെജ്രിവാള്‍ എന്ന് ദില്ലിയിലെ സ്വതന്ത്ര എം എല്‍ എ രണ്‍ബിര്‍ ഷേക്ക് പറഞ്ഞു. ദില്ലി ഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസും ബി ജെ പിയും ദില്ലിയില്‍ ഒരുമിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ബി ജെ പി നേതാവ് ഹര്‍ഷ വര്‍ദ്ധനെയും രാഹുല്‍ ഗാന്ധിയെയും കാണുമെന്നും ഷേക്ക് പറഞ്ഞു.

aap

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ ദില്ലിയിലെ ജനങ്ങളെ കൈവിട്ടിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് ഡോ. ഹര്‍ഷ വര്‍ദ്ധന്‍ കുറ്റപ്പെടുത്തി. 2014 നിര്‍ണായകമായ ഒരു വര്‍ഷമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പോടെ നരേന്ദ്രമോദി രാജ്യത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും. തല്‍ക്കാലം ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി തയ്യാറല്ല. ദില്ലി തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി തയ്യാറാണ്.

ഭരണഘടനയെ ലംഘിച്ചുകൊണ്ട് ഭരണം നടത്താന്‍ പാടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് ഭരിക്കാന്‍ ഭൂരിപക്ഷം തികയാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് അവരെ പിന്തുണച്ചു. ഭരണത്തില്‍ വരുന്ന പാര്‍ട്ടികള്‍ അവരുടെ താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമം നടത്തുക സ്വാഭാവികമാണ്. ദില്ലിയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യണം എന്നാണ് ഭരണത്തില്‍ നിന്നും പിന്മാറിയ ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.

English summary
Kejriwal never wanted Jan Lokpal Bill passed, alleges Vinod Binny.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X