കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ രാജി ആപ്പിന് തിരിച്ചടിയായി: സിസോദിയ

Google Oneindia Malayalam News

വാരണാസി: ദില്ലി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചത് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി എന്ന് കെജ്രിവാളിന്റെ ഉറ്റ സുഹൃത്തും ആപ്പ് നേതാവുമായ മനീഷ് സിസോദിയ. രാജി വെക്കാനുള്ള തീരുമാനം തെറ്റിപ്പോയെന്ന് കെജ്രിവാളും നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഇതിന് പുറമെയാണ് ദില്ലിയിലെ മുന്‍ മന്ത്രി കൂടിയായ സിസോദയിയയും രാജി തീരുമാനത്തിനെതിരെ രംഗത്ത് വന്നത്.

രാജിവെക്കാനുള്ള തീരുമാനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും. എന്നാലും വിദൂരഭാവിയില്‍ ഈ തീരുമാനം പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്ന പ്രതീക്ഷയും സിസോദിയ പ്രകടിപ്പിച്ചു. പാര്‍ട്ടി കണ്‍വീനറായ അരവിന്ദ് കെജ്രിവാളിന്റെ അടുത്ത അനുയായിയാണ് ദില്ലി മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനീഷ് സിസോദിയ.

manish-sisodia

അരവിന്ദിന്റെ രാജി തീരുമാനം പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു. കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന അത്രയും സീറ്റുകള്‍ ഒരുപക്ഷേ ഇനി കിട്ടിയേക്കില്ല. എന്നാലും കെജ്രിവാള്‍ ചെയ്തത് തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല - വാരണാസിയില്‍ കെജ്രിവാളിന് വേണ്ടി ക്യാംപെയ്ന്‍ ചെയ്യാന്‍ എത്തിയ സിസോദിയ വാര്‍ത്താ ഏജന്‍സിയായ ഇന്തോ - ഏഷ്യന്‍ ന്യൂസ് സര്‍വ്വീസിനോട് പറഞ്ഞു.

വാരണാസിയില്‍ കെജ്രിവാള്‍ ജയിച്ചാല്‍ അത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ ജയിക്കുന്നതിന് തുല്യമാണ് എന്നും സിസോദിയ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയാണ് വാരണാസിയില്‍ കെജ്രിവാളിന്റെ എതിരാളി. 49 ദിവസത്തെ ഭരണത്തിന് ശേഷം കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

English summary
Senior AAP leader Manish Sisodia admitted that Kejriwal's resignation dented AAP's chances in Lok sabha polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X