കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെ അഴിമതി രാഷ്ട്രീയത്തിന് എതിരാണെന്ന് കെജ്‌രിവാള്‍

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍വെച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ആശ്ലേഷിച്ചതുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വിശദീകരണം നല്‍കി. ലാലുവിനെ വേദിയില്‍വെച്ച് പുണരുന്ന കെജ് രിവാളിന്റെ ചിത്രം സോഷ്യല്‍ മീഡിയവഴി വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം നല്‍കിയത്.

ലാലു പ്രസാദിന്റെ അഴിമതി രാഷ്ട്രീയത്തിന് ആം ആദ്മി പാര്‍ട്ടി എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ലാലുവിനെതിരെ നേരത്തെ എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും. അതില്‍ മാറ്റമൊന്നുമില്ല. ബിജെപിക്ക് എതിരായി പാര്‍ട്ടികള്‍ സഖ്യമായി മത്സരിച്ചപ്പോള്‍ പിന്തുണച്ചെന്ന് വെച്ച് ലാലുവിനെ തങ്ങളുടെ സഖ്യകക്ഷിയാക്കി എന്ന് അര്‍ഥമില്ലെന്ന് കെജ് രിവാള്‍ പറഞ്ഞു.

kejriwal

ലാലു പ്രസാദിന്റെ അഴിമതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. ഇപ്പോഴും ആ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ല. രാഷ്ട്രപതി ഭവനില്‍ ചെല്ലുമ്പോള്‍ അവിടെ പല രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരുമായും ഹസ്തദാനം നടത്തിയിരുന്നു. അതുപോലെയൊന്നാണ് നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

അരവിന്ദ് കെജ് രിവാള്‍ ലാലു പ്രസാദ് യാദവിനെ കെട്ടിപ്പിടിച്ചത് ഏറെ വിവാദമായിരുന്നു. നേരത്തെ ലാലുവിനെതിരായ കെജ് രിവാളിന്റെ ട്വീറ്റ് ഉയര്‍ത്തിക്കൊണ്ടുവന്നാണ് ബിജെപി അനുയായികള്‍ കെജ് രിവാളിന്റെ ഇരട്ടത്താപ്പ് എന്നരീതിയില്‍ വിമര്‍ശിച്ചത്. അതേസമയം, നിതീഷ് കുമാര്‍ നല്ല വ്യക്തിയാണെന്നും അദ്ദേഹത്തിന് മാത്രമാണ് പിന്തുണയെന്നുമാണ് ദില്ലി മുഖ്യമന്ത്രിയുടെ വിശദീകരണം.

English summary
Kejriwal says We are against lalu prasad's dynastic politics, corruption record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X