കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയല്ല, ചാനലുകള്‍ക്ക് പ്രിയങ്കരന്‍ കെജ്രിവാള്‍

Google Oneindia Malayalam News

ഗാന്ധിനഗര്‍: 2013 ഡിസംബര്‍ എട്ട് വരെ ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയായിരുന്നു ടി വി ചാനലുകളിലെ താരം. ചാനലുകളില്‍ മാത്രമല്ല, പത്രങ്ങളിലും ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും മോഡി തന്നെയായിരുന്നു കത്തി നിന്നിരുന്നത്. യു പി എ സര്‍ക്കാരിനെതിരായ ജനരോഷവും കോണ്‍ഗ്രസിനെതിരെ മറുപടി മോഡി മാത്രമേയുള്ളൂ എന്ന തോന്നലുമായിരുന്നു ഈ മാധ്യമപിന്തുണയ്ക്ക് പിന്നില്‍.

എന്നാല്‍ ഡിസംബര്‍ എട്ടോടെ കഥ മാറി. അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരത്തില്‍ വന്നെങ്കിലും ദില്ലിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മോഡിക്ക് മാധ്യമങ്ങളിലെ അപ്രമാധിത്വം പതുക്കെ കൈമോശം വന്നു. പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് ദില്ലിയുടെ പുതിയ പ്രതീക്ഷയായി മാറിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് മോഡിയുടെ സ്ഥാനത്തിന് വെല്ലുവിളിയായത്.

Kejriwal steals Modi's thunder on TV

ജനുവരി രണ്ട് വ്യാഴാഴ്ച വൈകുന്നേരം മാത്രം ട്വിറ്ററിലെ കണക്കെടുത്താല്‍ 4693 പേരാണ് ബി ജെ പിയെയും മോഡിയെയും കുറിച്ച് സംസാരിക്കുന്നത്. ഇതില്‍ 30 ശതമാനത്തിലേറെ പേര്‍ മോഡിക്ക് അനുകൂലമായി എഴുതുവരാണ്. അതേസമയം 3418 പേര്‍ അരവിന്ദ് കെജ്രിവാളിനെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്. 36 ശതമാനം പേര്‍ കെജ്രിവാളിന് അനുകൂലമാണ്.

സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ചാനലുകളിലും മോഡിയുടെ സ്ഥാനം കെജ്രിവാള്‍ കയ്യടക്കുന്നു എന്നു തന്നെയാണ് കണക്കുകള്‍ പറയുന്നത്. 424 പോയിന്‍ുകളോടെ കെജ്രിവാള്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 218 പോയിന്റുകള്‍ മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള മോഡിക്ക്. മൂന്നാം സ്ഥാനത്ത് 157 പോയിന്റുകളോടെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ് എന്നും രാജ്യം മൊത്തം ശ്രദ്ധിക്കുന്ന മറ്റൊരു നീക്കത്തിലൂടെ മോഡി മുന്‍നിരയിലേക്ക് തിരിച്ചുവരും എന്നുമാണ് മാധ്യമവിദഗ്ധര്‍ കരുതുന്നത്.

English summary
Reports says that AAP leader Arvind Kejriwal steals BJP's Narendra Modi's thunder on TV, social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X