Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി സ്ഥാനാർത്ഥിയെ ചൊല്ലി ലീഗിൽ തർക്കം: മത്സരിക്കാൻ തയ്യാറെന്ന് അഹമ്മദ് കബീർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നിർണ്ണയത്തിനിടെ മുസ്ലിം ലീഗിൽ വിമതശബ്ദമുയരുന്നു. മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളാണ് വി. ഇ ഗഫൂറിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. വി എ ഗഫൂറിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം മുൻ എംഎൽഎ അഹമ്മദ് കബീറിന്റെ വീട്ടിൽ ഒരു വിഭാഗം നേതാക്കൾ യോഗം ചേർന്നിരുന്നു. ഗഫൂറിന്റെ കളമശ്ശേരിയിലെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്. അഹമ്മദ് കബീറിനെ കളമശ്ശേരിയിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിലും ഈ സംഘം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാവ് വി എ അഹമ്മദ് കബീര്‍ എംഎല്‍എയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് നേരത്തെ തന്നെ ലീഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തിൽ താന്‍ മത്സരിക്കണമെന്നായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ താൽപ്പര്യമെന്നും കബീര്‍ കൂട്ടിച്ചേർത്തു. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ഇന്ന് തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    #KLElection2021 കളമശ്ശേരി സീറ്റിനെ ചൊല്ലി ലീഗിൽ പൊട്ടിത്തെറി
     അങ്ങനൊരു സാഹചര്യമില്ല

    അങ്ങനൊരു സാഹചര്യമില്ല


    നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 'മാറി നില്‍ക്കേണ്ട ഒരു സാഹചര്യമോ മാറ്റി നിര്‍ത്തേണ്ട ഒരു സാഹചര്യമോ ഇല്ലാതിരിക്കെ മങ്കടയില്‍ നിന്ന് എന്നെ ഒഴിവാക്കിയ സ്ഥിതിക്ക് എന്റെ നാട്ടില്‍, കളമശ്ശേരിയില്‍ നില്‍ക്കാനുള്ള എന്റെ സന്നദ്ധത പാര്‍ട്ടി പ്രസിഡണ്ടിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കബീര്‍ പറഞ്ഞു.

    പാർട്ടി അനുകൂല നിലപാട്

    പാർട്ടി അനുകൂല നിലപാട്


    'ഒരിക്കലും ഞങ്ങളെ പോലെ മുതിര്‍ന്ന ആളുകള്‍... ഞങ്ങള്‍ വളര്‍ന്നു വന്നൊരു സംസ്‌കാരമുണ്ട്. അതു വളരെ പ്രധാനമാണ്. ഇവിടെ പ്രശ്‌നം വ്യക്തിനിഷ്ഠമേ അല്ല. ജയസാധ്യതയാണ്. നമ്മള്‍ വിചാരിക്കാത്ത ആളുകളാണ് ഇവിടെ വന്നത്. അവരുടെ വികാരം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടിയിൽ നിന്നുള്ള തീരുമാനം വരട്ടെയെന്നും അദ്ദേഹം പറയുന്നു. നെഗറ്റീവായി ഈ വിഷയത്തെ എന്നെ പോലെ ഒരാള്‍ സമീപിക്കുന്ന പ്രശ്‌നമേയില്ല. പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് കബീർ കൂട്ടിച്ചേര്‍ത്തു.

     നിലപാട് വ്യക്തം

    നിലപാട് വ്യക്തം

    നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂരിലോ മറ്റോ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന്, 'ഒരിക്കലുമില്ല. ഇതെന്റെ നാടല്ലേ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. എന്റെ മണ്ഡലത്തിലെ തന്നെ ജനങ്ങള്‍ വന്നു പറഞ്ഞതോടെ കളമശ്ശേരിയിൽ തന്നെ മത്സരിക്കാൻ താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു രാഷ്ട്രീയതീരുമാനമാണ്. നല്ലതു വരട്ടെ എന്ന് കരുതാം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    തീറെഴുതി കിട്ടയതോ?

    തീറെഴുതി കിട്ടയതോ?

    ' ജനങ്ങളുടെ അധികാരത്തില്‍ കൈവയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ പറയും ഞങ്ങള്‍ക്ക് ഉറപ്പാണ്. ഇതെന്താ ആര്‍ക്കെങ്കിലും തീറെഴുതി കിട്ടിയതാണോ? ജനങ്ങളാണ് തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്'. മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ ഗഫൂറിന് വിജയസാധ്യതയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം കുഞ്ഞിന് പകരമാണ് ലീഗിലെ സജീവ പ്രവർത്തകനും നേതാവുമായ അഡ്വ. വി എ ഗഫൂറിനെ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കാൻ ലീഗ് ധാരണയിലെത്തിയത്.

    എതിർപ്പ് ശക്തം

    എതിർപ്പ് ശക്തം


    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇബ്രാഹിംകുഞ്ഞ് മത്സരിച്ച കളമശ്ശേരി മണ്ഡലത്തിൽ അദ്ദേഹത്തിന് പകരമാണ് സീറ്റ് ലഭിച്ചിട്ടുള്ളത്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം പുറത്തുവന്നതോടെ തന്നെ പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അബ്ദുല്‍ ഗഫൂറിനെ കളമശ്ശേരിയിൽ മത്സരിക്കുന്നതിൽ നിന്ന് പിൻവലിച്ചില്ലെങ്കിൽ പരാജയം ഉറപ്പാണെന്നും ജില്ലാ ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ടുണ്ട്.


    അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+