നിയമസഭ കയ്യാങ്കളി കേസ്: സുപ്രീംകോടതി വിധി ഇന്ന്, സര്‍ക്കാറിന് നിര്‍ണ്ണായകം
ദില്ലി: 2015 ലെ കേരള നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജനപ്രതിനിധികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളിയാല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പട്ടേയുള്ള ആറ് പ്രതികളും കേസില്‍ വിചാരണ നേരിടേണ്ടി വരും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധിപറയുന്നത്.
കെടി ജലീല്‍, ഇപി ജയരാജന്‍, മുന്‍ പേരാമ്പ്ര എംഎല്‍എ കുഞ്ഞഹമ്മദ് മാസ്റ്റര്‍ അടക്കമുളളവര്‍ നിയമസഭാ കയ്യാങ്കളികേസില്‍ പ്രതികളാണ്. പ്രതികള്‍ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ വാദത്തിനിടെ വാദത്തിനിടെ സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. ഇത് വിധിയിലും പ്രതിഫലിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ കേസ് നിലനില്‍ക്കില്ലെന്ന് വാദിച്ചപ്പോള്‍ എംഎല്‍എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി












Click it and Unblock the Notifications