Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി രാഹുല്‍ ... എംകെ രാഘവന്‍ മുതല്‍ മുല്ലപ്പള്ളി വരെ

Recommended Video

cmsvideo
    കേരളത്തിലെ എം പി സ്ഥാനാർത്ഥികൾ ആരൊക്കെ? | Oneindia Malayalam

    ദില്ലി: കേരളത്തില്‍ ഇത്തവണ മികച്ച നേട്ടമുണ്ടാക്കണമെന്ന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിന്റെ ഭരണമുന്നേറ്റത്തില്‍ വീണുപോകരുതെന്നാണ് നിര്‍ദേശം. അതേസമയം പ്രതീക്ഷിച്ച ചിലര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ആറുപേരുടെ സീറ്റുകള്‍ ഹൈക്കമാന്‍ ഉറപ്പിക്കുന്നുണ്ട്. സംസ്ഥാന സമിതിയിലും തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അഴിച്ചുപണി ഉണ്ടാവുമെന്ന് വ്യക്തമാണ്.

    അതേസമയം രാഹുലിന്റെ കേരളാ സന്ദര്‍ശനത്തിന് നിര്‍ണായക ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം മാത്രമേ സീറ്റ് സംബന്ധിച്ച പട്ടിക പുറത്ത് വിടൂ എന്നാണ് രാഹുലിന്റെ നിര്‍ദേശം. എകെ ആന്റണിക്ക് കേരളത്തില്‍ ആര്‍ക്കൊക്കെ സീറ്റ് ലഭിക്കുമെന്ന് വ്യക്തമായി അറിയാമെന്ന് സൂചനയുണ്ട്. എന്നാല്‍ സിറ്റിംഗ് എംപിമാരുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് വ്യക്തമാണ്.

    കേരളത്തിലെ പട്ടിക

    കേരളത്തിലെ പട്ടിക

    കേരളത്തിലെ മത്സരിക്കുന്ന നേതാക്കളുടെ പട്ടിക തയ്യാറെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാകുന്നത്. 16 നേതാക്കളുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. സീറ്റ് നിര്‍ണയകാര്യത്തില്‍ ഉമ്മന്‍ച്ചാണ്ടിയുടെയും എകെ ആന്റണിയുടെയും നിര്‍ദേശങ്ങളാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. അതേസമയം രമേശ് ചെന്നിത്തലയുമായി കേരളത്തില്‍ എത്തിയാല്‍ മാത്രമേ ഇക്കാര്യം ചര്‍ച്ച ചെയ്യൂ.ഫെബ്രുവരി 20ന് പട്ടിക പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

    നേതാക്കള്‍ ദില്ലിയിലെത്തി

    നേതാക്കള്‍ ദില്ലിയിലെത്തി

    കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ ദില്ലിയില്ലെത്തി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, മുകുള്‍ വാസ്‌നിക്ക് എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് ചില നിര്‍ദേശങ്ങളും നിബന്ധനകളും ഉണ്ടെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സമിതിയുടെ ഒറ്റയ്ക്കുള്ള തീരുമാനത്തിന് എല്ലാ കാര്യങ്ങളും വിടില്ലെന്നാണ് സൂചന.

    പട്ടികയില്‍ തീരുമാനമായി

    പട്ടികയില്‍ തീരുമാനമായി

    രാഹുല്‍ നിര്‍ദേശിച്ചതും കേരള ഘടകം നിര്‍ദേശിച്ചതുമായ 16 നേതാക്കളെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമായതായി മുല്ലപ്പള്ളി രാമചന്ദ്രനും സൂചിപ്പിക്കുന്നു. അതേസമയം പാര്‍ട്ടി ചുമതലയുള്ള ആരെങ്കിലും ഇത്തവണ മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരു സീറ്റില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് കോണ്‍ഗ്രസ് രാഹുലിന് കൈമാറിയത്. രാഹുലിന് നന്നായി അറിയാവുന്ന നേതാക്കളും തന്റെ ടീമിന്റെ റിപ്പോര്‍ട്ടും പരിശോധിച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ രാഹുല്‍ ഒരുങ്ങുന്നത്.

    2014ലെ നേട്ടം

    2014ലെ നേട്ടം

    2014ല്‍ മോദി തരംഗം രാജ്യം മുഴുവന്‍ ആഞ്ഞടിച്ചിട്ടും കേരളത്തില്‍ അതിന്റെ ഓളമുണ്ടായിരുന്നില്ല. യുഡിഎഫ് ആകെയുള്ള 20 സീറ്റില്‍ 12 എണ്ണം നേടി വിജയം സ്വന്തമാക്കി. എല്‍ഡിഎഫിന് 8 സീറ്റാണ് ലഭിച്ചത്. ഈ 12 സീറ്റില്‍ എട്ടെണ്ണം കോണ്‍ഗ്രസാണ് നേടിയത്. മുസ്ലീം ലീഗ് രണ്ടും ആര്‍എസ്പിയും കേരളാ കോണ്‍ഗ്രസും ഓരോ സീറ്റും നേടിയിരുന്നു. കോണ്‍ഗ്രസിന്റെ മാനം രക്ഷിച്ചതും കേരളമായിരുന്നു. ഇത്തവണ കോട്ടയവും വയനാടും ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുന്ന മണ്ഡലമാണ്.

    ആര്‍ക്കൊക്കെ സീറ്റ്

    ആര്‍ക്കൊക്കെ സീറ്റ്

    സിറ്റിംഗ് എംപിമാരായ ശശി തരൂര്‍, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംകെ രാഘവന്‍, ആന്റോ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് ഇത്തവണയും സീറ്റ് ലഭിക്കുമെന്ന് ഉറപ്പാണ്. ഇത് കേരള സംഘത്തെ രാഹുല്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചതിനാല്‍ കോട്ടയം മണ്ഡലം ഒഴിവുണ്ട്. ഈ മണ്ഡലത്തില്‍ ആരെ നിര്‍ത്തുമെന്നതും കോണ്‍ഗ്രസിന് ആശങ്കയാണ്. വയനാട് എംപി ഷാനവാസിന്റെ ഒഴിവ് നികത്താനാവാത്തതും കോണ്‍ഗ്രസിന് വലിയ തലവേദനയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+