കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടി ജോര്‍ജും പന്തളം സുധാകരനും; കോണ്‍ഗ്രസിന് കൂടുതല്‍ സ്ഥാനാര്‍ഥികളായി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തര്‍ക്ക സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. സീറ്റ് നിഷേധിക്കപ്പെടുമെന്ന് കരുതിയിരുന്ന എടി ജോര്‍ജിന് വീണ്ടും സീറ്റ് ലഭിച്ചതാണ് രണ്ടാം ഘട്ടത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രത്യേകത. പന്തളം സുധാകരനും ഇത്തവണ സീറ്റ് ലഭിച്ചു.

സുധീരന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് പാറശാലയില്‍ എ.ടി ജോര്‍ജ് തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മറ്റി തീരുമാനിച്ചത്. കോങ്ങാട് സീറ്റില്‍ പന്തളം സുധാകരന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. വി.സ്വാമിനാഥന്റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും രണ്ടാം റൗണ്ട് ചര്‍ച്ചയില്‍ സുധാകരന്റെ പേര് ഉറപ്പിക്കുകയായിരുന്നു.

congress-flag

റാന്നിയില്‍ മുന്‍ എം.എല്‍.എ എം.സി ചെറിയാന്റെ ഭാര്യയും കെ.പി.സി.സി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനാണ് സ്ഥാനാര്‍ഥിയാവുക. കോഴിക്കോട് നോര്‍ത്തില്‍ പി.എം സുരേഷ്ബാബു, ഒറ്റപ്പാലത്ത് ശാന്ത ജയറാം, ചിറയിന്‍കീഴ് കെ.അജിത്കുമാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇവരുടെ പേരുകളില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, നാലു സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുധീരനും ഉമ്മന്‍ ചാണ്ടിയും ഇപ്പോഴും വടംവലി തുടരുകയാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ സോണിയാ ഗാന്ധി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായും വി എം സുധീരനുമായും സോണിയ വെവ്വേറെ ചര്‍ച്ചകള്‍ നടത്തി. അടുത്ത ദിവസംതന്നെ തര്‍ക്കത്തിന് അവസാനമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

English summary
Kerala Election; Kerala Congress list of probables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X