കേരള ഹൗസില്‍ ഇനി ബീഫ് കറി കിട്ടില്ല?
ദില്ലി: ദില്ലിയിലെ കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് പോലീസ് റെയ്ഡ് നടത്തിയതിന്റെ പിന്നാലെ കാന്റീന്‍ നടത്തിപ്പുകാരന്‍ ബീഫ് കറി മെനുവില്‍ നിന്നും ഒഴിവാക്കി. വിവാദമായ സാഹചര്യത്തില്‍ ഭാവിയില്‍ ബീഫ് കറി കാന്റീനില്‍ തയ്യാറാക്കേണ്ടതില്ലെന്നാണ് കാന്റീന്‍ നടത്തിപ്പുകരുടെ തീരുമാനമെന്നാണ് വിവരം.
പോലീസ് റെയ്ഡിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചുവരവെ കാന്റീന്‍ മെനുവില്‍ നിന്നും ബീഫ് കറി ഒഴിവാക്കിയത് പുതിയ വിവാദത്തിന് വഴിവെച്ചേക്കും. ഹിന്ദു സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് ബീഫു കറി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാരും മാധ്യമപ്രവര്‍ത്തകരും റെയ്ഡിനെതിരെ ചൊവ്വാഴ്ച പ്രതിഷേധിച്ചിരുന്നു.

പോലീസ് നടപടി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് മാധ്യമപ്രവര്‍ത്തര്‍ ആരോപിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. തുടക്കത്തില്‍ റെയ്ഡനെക്കുറിച്ച് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി സിപിഎം ആരോപണത്തെ തുടര്‍ന്നാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
കേരള ഹൗസില്‍ പോലീസ് പ്രവേശിച്ചത് അനുവാദമില്ലാതെയാണെന്നും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് റെയ്‌ഡെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും മുഖ്യമന്ത്രിയുടെ കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. കേരളത്തിന്റെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും ധരിപ്പിച്ചു.












Click it and Unblock the Notifications