കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ മലയാളി പത്രപ്രവര്‍ത്തകന്‍... ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഐബി

  • By Vicky Nanjappa
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഐസിസില്‍ മലയാളിയായ പത്രപ്രവര്‍ത്തകന്‍ ചാവേറായി ചേര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. ഇക്കാര്യം കേരള പോലീസിനെ അറിയിക്കുകയും ചെയ്തു.

Read more: എന്‍ഡിഎഫ് മുഖപത്രത്തിന്റെ ലേഖകന്‍ അല്‍ഖ്വയ്ദയുടെ ചാവേര്‍, ജിഹാദ് നടത്തുന്നത് സിറിയയില്‍, കാണൂRead more: എന്‍ഡിഎഫ് മുഖപത്രത്തിന്റെ ലേഖകന്‍ അല്‍ഖ്വയ്ദയുടെ ചാവേര്‍, ജിഹാദ് നടത്തുന്നത് സിറിയയില്‍, കാണൂ

അല്‍ഖ്വായ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയില്‍ മലയാളി പത്രപ്രവര്‍ത്തകന്‍ ചേര്‍ന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇയാള്‍ അല്‍ നുസ്രയിലല്ല, ഐസിസിലാണ് ചേര്‍ന്നിരിയ്ക്കുന്നത് എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.

Read more: അല്‍ ഖ്വായ്ദയിലെ മലയാളി: 'അക്കൗണ്ട് ഡിലീറ്റഡ്'Read more: അല്‍ ഖ്വായ്ദയിലെ മലയാളി: 'അക്കൗണ്ട് ഡിലീറ്റഡ്'

കേരളത്തില്‍ ഉള്ള സമയത്ത് തന്നെ ഐസിസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ വ്യക്തിയാണ് ഇയാള്‍. ഇക്കാര്യങ്ങള്‍ അന്ന് തന്നെ വീട്ടുകാരുമായും ചര്‍ച്ച ചെയ്തുന്നതായാണ് വിവരം. എന്‍ഡിഎഫിന്റെ മുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ എങ്ങനെയാണ് ഐസിസിലെത്തിയത്....

 പത്രപ്രവര്‍ത്തകന്‍

പത്രപ്രവര്‍ത്തകന്‍

എന്‍ഡിഎഫിന്റെ മുഖപത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. പാലക്കാട് ജില്ലയിലെ റിപ്പോര്‍ട്ടര്‍ ആയിരുന്നു.

ഐസിസ് ആശയം

ഐസിസ് ആശയം

ഐസിസിന്റെ ആശയങ്ങളായിരുന്നത്രെ ഇയാളെ സ്വാധീനിച്ചത്. ഐസിസില്‍ ചേരുന്നതിനെ കുറിച്ച് വീട്ടുകാരുമായി സംസാരിയ്ക്കുക പോലും ഉണ്ടായി.

പിതാവിന്റെ എതിര്‍പ്പ്

പിതാവിന്റെ എതിര്‍പ്പ്

എന്നാല്‍ മകന്റെ നീക്കങ്ങളില്‍ പിതാവിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. ഐസിസിന്റെ ഏറ്റവും മോശം വശങ്ങള്‍ പോലും മകനെ ധരിപ്പിയ്ക്കാന്‍ ഇദ്ദേഹം ശ്രമിച്ചു.

നല്ലപിള്ള

നല്ലപിള്ള

പിതാവിന്റെ ഉപദേശം കേട്ടിട്ടെന്ന പോലെ ഇയാള്‍ പാലക്കാടെ ജോലി രാജിവച്ചു- രാജി വച്ചു എന്നാണ് വീട്ടുകാരോട് പറഞ്ഞത്.

 ഗള്‍ഫിലേയ്ക്ക്

ഗള്‍ഫിലേയ്ക്ക്

എന്നാല്‍ ജോലി രാജിവയ്ക്കുകയല്ല യഥാര്‍ത്ഥത്തില്‍ ചെയ്തത്. പത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് മാനേജ്‌മെന്റിനെ സമീപിയ്ക്കുകയായിരുന്നു. പിന്നീട് ഗള്‍ഫിലേയ്ക്ക് തിരിച്ചു.

വീണ്ടും ഐസിസ്

വീണ്ടും ഐസിസ്

ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിയ്ക്കവേ വീണ്ടും ഐസിസ് വിഷയം വീട്ടുകാരുമായി ചര്‍ച്ച ചെയ്തു. കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഐസിസില്‍ ചേരാന്‍ തീരുമാനിച്ചു.

റിക്രൂട്ട്‌മെന്റ്

റിക്രൂട്ട്‌മെന്റ്

ഓണ്‍ലൈന്‍ വഴിയുള്ള ആശയവിനിമയങ്ങളിലൂടെയാണ് ഇയാള്‍ ഐസിസില്‍ ചേരുന്നത്. എങ്ങനെ സിറിയയില്‍ എത്താം, എങ്ങനെ ഐസിസില്‍ ചേരാം എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിയ്ക്കുന്നത് ഇത്തരം ചാറ്റിലൂടെ ആയിരുന്നു

 രഹസ്യാന്വേഷണ ഏജന്‍സി

രഹസ്യാന്വേഷണ ഏജന്‍സി

ഇയാളുടെ 'ഐസിസ് ചാറ്റുകള്‍' പക്ഷേ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി നീരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഐസിസിനൊപ്പം ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളും വന്നിരുന്നു.

കണ്ടെത്താന്‍ വൈകി

കണ്ടെത്താന്‍ വൈകി

ഗള്‍ഫില്‍ വച്ച് ഇയാള്‍ ഐസിസില്‍ ചേരാന്‍ നടത്തിയ ശ്രമങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കേരളത്തില്‍ വച്ചുണ്ടായിരുന്ന സംഭവങ്ങളെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് തുടക്കത്തില്‍ വിവരമുണ്ടായിരുന്നില്ല.

 സാധാരണ ചെറുപ്പക്കാരന്‍

സാധാരണ ചെറുപ്പക്കാരന്‍

പാലക്കാട്ടുകാരനായ ഒരു സാധാരണ ചെറുപ്പക്കാരന്‍ മാത്രമായിരുന്നു ഇയാള്‍ നാട്ടില്‍. ഏതെങ്കിലും തരത്തില്‍ സംശയിക്കപ്പെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ സിറിയയില്‍

ഇപ്പോള്‍ സിറിയയില്‍

ഇയാള്‍ ഇപ്പോള്‍ സിറിയയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാകും എന്നാണ് ലഭിയ്ക്കുന്ന വിവരം. സിറിയയിലെ ഏതെങ്കിലും ഐസിസ് ക്യാമ്പിലായിരിയ്ക്കും ഉണ്ടാവുക. ഐസിസില്‍ എന്താണ് ഇയളുടെ ജോലി എന്ന് വ്യക്തമല്ല.

English summary
Attracted by the ideologies of the ISIS, a journalist from Kerala has allegedly joined the ISIS. The journalist who was working with a daily in Palakkad could be in Syria with the ISIS, a report by the Central Intelligence Bureau communicated to the Kerala state police says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X