മാതൃകയായി മലപ്പുറത്തെ പള്ളി; ബാങ്കുവിളി ഇനി ഒരുനേരം മാത്രം; കാരണം ശബ്ദമലിനീകരണം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിയും ശബ്ദമലിനീകരണവും നേരത്തെ പല അവസരങ്ങളിലും ചര്‍ച്ചയായിരുന്നു. അടുത്തിടെ പ്രശസ്ത ഗായകന്‍ സോനു നിഗം ബാങ്കുവിളിക്കെതിരെ പ്രതികരിച്ചത് ഏറെ വിവാദമാവുകയും ചെയ്തു. എന്നാലിതാ, മുസ്ലീം ജനസംഖ്യ ഏറെയുള്ള മലപ്പുറം ജില്ലയിലെ ഒരു പള്ളിയില്‍ ഇനിമുതല്‍ ഒരുനേരം മാത്രമാണ് ബാങ്കുവിളിയുണ്ടാവുക.

വാഴക്കാടുള്ള വലിയ ജുമാ മസ്ജിദ് പള്ളി കമ്മറ്റിയാണ് സുപ്രധാന തീരുമാനമെടുത്തത്. സമീപമുള്ള പതിനേഴോളം ചെറിയ പള്ളികളും ഈ മാതൃക പിന്തുടരും. ശബ്ദമലിനീകരണം ഇല്ലാതാക്കാനാണ് കമ്മറ്റിയുടെ തീരുമാനം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള ബാങ്കുവിളി വലിയ ശബ്ദമലിനീകരണമുണ്ടാക്കുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നു.

mosque

പള്ളി കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തതോടെ മറ്റു സമുദായങ്ങളും ലൗഡ് സ്പീക്കറിന്റെ ഉപയോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്മറ്റി അംഗം പറയുന്നു. ബാങ്കുവിളി ഒരുനേരം ആക്കുന്നതിനെതിരെ തുടക്കത്തില്‍ പലരും എതിര്‍ത്തിരുന്നതായി മഹല്‍ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് പറഞ്ഞു. എന്നാല്‍ സമീപത്ത് ആശുപത്രികളും സ്‌കൂളുകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ എതിര്‍പ്പ് ഇല്ലാതാവുകയായിരുന്നു.

2015ല്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ സയീദ് ഹൈദരലി തങ്ങളും പള്ളികളില്‍ ബാങ്കുവിളി നിയന്ത്രിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതത് പള്ളി കമ്മറ്റികള്‍ ശബ്ദമലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഇടപെടണമെന്നായിരുന്നു നിര്‍ദ്ദേശം. മലപ്പുറത്തെ പ്രമുഖ പള്ളിതന്നെ ഇക്കാര്യത്തില്‍ മുന്നോട്ടുവന്നതോടെ സംസ്ഥാനത്തെ മറ്റു പള്ളികളും ഇത് പിന്തുടരുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.

English summary
Kerala mosque to deliver only one azaan over loudspeaker to fight noise pollution
Please Wait while comments are loading...