കെപിസിസി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; കടുത്ത പ്രതിസന്ധിയെന്ന് നേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കെപിസിസി സ്ഥാനങ്ങള്‍ ഗ്രൂപ്പുതലത്തില്‍ പങ്കിട്ടെടുക്കുന്ന പതിവുരീതിയുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ പരസ്പരം പട്ടികയെ ചൊല്ലി കലഹിക്കുകയാണ്. പലരെയും ഒഴിവാക്കാനും ചിലരെ കൂട്ടിച്ചേര്‍ക്കാനും ഇരു വിഭാഗങ്ങളും ആവശ്യപ്പെട്ടു.

വായടക്കണമെന്ന് വിവാദ ആള്‍ദൈവം രാധേ മാ മാധ്യമപ്രവര്‍ത്തകരോട്; എന്താണ് സംഭവം?

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്തില്‍ ഉള്‍പ്പെടുത്തിയ പിസി വിഷ്ണുനാഥിനെ ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. ഇതോടെ വിഷയത്തില്‍ പോര് കനക്കുകയാണ്.

oommen

വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന കൊടിക്കുന്നിലിന്റെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ച് പരാതിപ്പെട്ടു.

കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞു; ഗര്‍ഭിണിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കെ മുരളീധരന്‍, ശശി തരൂര്‍, വി എം സുധീരന്‍ തുടങ്ങിയവരും പട്ടികയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കടുത്ത നിലപാടെടുക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ നേതാക്കളെ പിണക്കാതെ കാര്യം ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. യുഡിഎഫ് നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയ ജാഥയുടെ തയ്യാറെടുപ്പിനിടെ കോണ്‍ഗ്രസിലുണ്ടായിട്ടുള്ള കലഹം പരിപാടിയെയും കാര്യമായി ബാധിച്ചേക്കും.

English summary
Kerala Pradesh Congress Committee list controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്