വായടക്കണമെന്ന് വിവാദ ആള്‍ദൈവം രാധേ മാ മാധ്യമപ്രവര്‍ത്തകരോട്; എന്താണ് സംഭവം?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിവാദ ആള്‍ദൈവം രാധേ മാ. ഉത്തര്‍ പ്രദേശിലെ സംഭലില്‍ വെച്ചായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് രാധേ മാ ഇവര്‍ക്കെതിരെ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍ ടീമുകള്‍ക്കെതിരേ നടപടിയില്ലെന്ന് ഫിഫ

അടുത്തിടെ ഒട്ടേറെ വിവാദങ്ങളില്‍ അകപ്പെട്ട അമ്പത്തിരണ്ടുകാരിയായ രാധേ മായോട് അതേക്കുറിച്ച് ചോദിച്ചതാണ് പ്രകോപിതയാക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിശുദ്ധയായ സ്ത്രീയാണ് താനെന്നും അവര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് വായടക്കാനും രാധേ മാ ആവശ്യപ്പെട്ടു.

radhe

എനിക്കെതിരെ ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. മാധ്യമങ്ങളാണ് ആരോപണം പ്രചരിപ്പിക്കുന്നത്. നിങ്ങള്‍ എന്നെ കൊല്ലാത്തതെന്താണെന്നാണ് ആലോചിക്കുന്നത്. വലിയ രീതിയിലുള്ള ആക്രമണമാണ് താന്‍ നേരിടുന്നതെന്നും രാധേ മാ മാധ്യമ പ്രവര്‍ത്തകോട് പറഞ്ഞു.

അവസാനം കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ഇനിയെന്ത്?

ദില്ലി വിവേക് വിഹാറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സീറ്റില്‍ രാധേ മായെ ഇരുത്തിയത് വിവാദമായിരുന്നു. പുരഷന്മാരെ അശ്ലീല കാര്യത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ടായി. രാധേ മായ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസും ചുമത്തിയിരുന്നു. ഭര്‍ത്താവിനെയും കുടുംബത്തെയും പ്രേരിപ്പിച്ച് തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് ആള്‍ദൈവത്തിനെതിരെ കേസെടുത്തിരുന്നുത്.

English summary
Behave yourself, shut your mouth, Radhe Maa tells journalist as she breaks down

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്