ഈജിപ്തിൽ വൃക്ക വ്യാപാരം; ഇടനിലക്കാർ മലയാളികൾ, രണ്ട് പേർ പിടിയിൽ, ഞെട്ടിക്കുന്ന സംഭവം!

  • Posted By: Akshay
Subscribe to Oneindia Malayalam

മുംബൈ: മലയാളികളെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം നടത്തുന്ന രണ്ട് ഇടനിലക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്‌റോയിൽ ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ ഇടനിലക്കാരൻ സുരേഷ് പ്രജാപതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു, ഇതിനു പിന്നാലെ ഇയാൾക്കൊപ്പമുള്ള നിസാമുദീൻ എന്നയാളും പിടിയിലായി. പിടിയിലായ സുരേഷ് പ്രജാപതിയാണ് ലക്ഷങ്ങൾവാങ്ങിയശേഷം വൃക്കവിൽക്കുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിന് വിവരംനൽകിയത്.

ദില്ലി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് എത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വൃക്ക വിൽപ്പനയ്ക്കാണ് കൂടുതൽ പേരെയും ഈജിപ്തിലേക്ക് കൊണ്ടുപോകുന്നതെന്ന് പിടിയിലായവർ മൊഴി നൽകി. മലയാളികളെകൂടാതെ ദില്ലി, ജമ്മുകശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ദാതാക്കളെ ടൂറിസ്റ്റ്‍വിസയിൽ ഈജിപ്തിലെത്തിച്ചാണ് വ്യാപാരം നടത്തുന്നത്.

മലയാളികളുണ്ടോ എന്ന് വ്യക്തമല്ല

മലയാളികളുണ്ടോ എന്ന് വ്യക്തമല്ല

മേയ്- ജൂലൈ മാസത്തിൽമാത്രം ആറുപേരെ വൃക്കവിൽക്കാൻ ഈജിപ്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല.

ശസ്ത്രക്രിയ കഴിഞ്ഞു

ശസ്ത്രക്രിയ കഴിഞ്ഞു

ഈജിപ്തിലെത്തിച്ച ആറുപേരിൽ, നാലുപേരുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന് പ്രതിപറഞ്ഞായി പോലീസ് വ്യക്തമാക്കി.

ലക്ഷങ്ങൾ വാങ്ങുന്നു

ലക്ഷങ്ങൾ വാങ്ങുന്നു

ആവശ്യക്കാരിൽനിന്ന് ഈ ഏജന്റുമാർ ലക്ഷങ്ങൾ വാങ്ങിയശേഷം ചെറിയൊരു വിഹിതമായിരിക്കും ദാതാക്കൾക്ക് നൽകുകയെന്നും പോലീസ് പറഞ്ഞു.

എത്തിക്കുന്നത് ടൂറിസ്റ്റ് വിസയിൽ

എത്തിക്കുന്നത് ടൂറിസ്റ്റ് വിസയിൽ

മലയാളികളെകൂടാതെ ദില്ലി, ജമ്മുകശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ദാതാക്കളെ ടൂറിസ്റ്റ്‍വിസയിൽ ഈജിപ്തിൽ എത്തിച്ചാണ് വ്യാപാരം നടത്തുന്നതെന്നും പോലീസ് പറയുന്നു.

അവയവദാന നിയമം കർശനം

അവയവദാന നിയമം കർശനം

ഇന്ത്യയിൽ അവയവദാന നിയമം കർശനമാണ് എന്നാൽ വിദേശത്ത് സൗകര്യം ലളിതമാണ്. ഇതാണ് വിദേശങ്ങളിൽ വൃക്ക വ്യാപാരം തഴച്ച് വളരാൻ കാരണമായതായി ചൂണ്ടിക്കാട്ടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Keralites includded in those who went to Egypt to sell kidney revelation by intermediary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്