കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാല്മീകിനായക് സമുദായ വോട്ട് ലക്ഷ്യമിട്ട് ബിജെപി, ശ്രീരാമലു; ബിജെപിയുടെ തുറുപ്പ്ചീട്ട്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; കന്നഡമണ്ണില്‍ ജാതിയും സമുദായവും എന്നും തിരഞ്ഞെടുപ്പ് വിഷയമാണ്. ജാതിയത മുതലെടുക്കാന്‍ പ്രമുഖപാര്‍ട്ടികളെല്ലാം ശ്രമിക്കാറുമുണ്ട്. അങ്ങനെയുള്ള കന്നഡ ഗോദയില്‍ ബിജെപിയുടെ തുറുപ്പ്ചീട്ടാണ് വാല്മികി നായക് സമുദായക്കാരനായ ശ്രീരാമലു എന്ന 46 കാരന്‍.മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ ബദാമിയില്‍ ബിജെപി ഇറക്കിയതും ശ്രീരാമലുവിനെ തന്നെ. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തനും റെഡ്ഡി സഹോദരന്മാരുടെ വലംകൈയ്യുമാണ് ശ്രീരാമലു.നിലവില്‍ ബെല്ലാരിയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.

1996ല്‍ ബെല്ലാരിയുടെ നഗരസഭ കൗണ്‍സിലറായാണ് ബോയ ശ്രീരാമലു എന്ന ബി. ശ്രീരാമലുവിന്റെ തുടക്കം.2004ല്‍ ബെല്ലാരിയില്‍ നിന്ന് നിയമസഭയിലെത്തി. 16,500 കോടി രൂപയുടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് 2011ല്‍ ജനാര്‍ദ്ദന്‍ റെഡ്ഡി ജയിലിലായതോടെ ശ്രീരാമലു ബിജെപി വിട്ട് ബിഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. 2013ലെ തിരഞ്ഞെടുപ്പില്‍ 4 സീറ്റുകള്‍ പാര്‍ട്ടി നേടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഎസ്ആര്‍ ബിജെപിയുമായി ലയിച്ചു.

sriramulu

സഹോദരിയായ സിറ്റിംഗ് എംപി ജോളാദ്രഷി ശാന്ത ശ്രീരാമലുവിന് വേണ്ടി വഴിമാറിക്കൊടുത്തതോടെ ബെല്ലാരിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ച് വിജയിച്ചു.ശ്രീരാമലുവിന് പാര്‍ട്ടിയില്‍ കടുത്ത സ്വാധീനമുണ്ട്. ഇതിന് തെളിവാണ് സ്വന്തം കുടുംബത്തിലെ മറ്റ് മൂന്നു പേര്‍ക്കും റെഡ്ഡി കുടുംബത്തിലെ മൂന്ന് പേര്‍ക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടികൊടുക്കാനായി എന്നത്.ബി.എസ്.യെദ്യൂരപ്പയുടെ മകന്‍ ബി.വൈ.രാഘവേന്ദ്രയ്ക്കും പാര്‍ട്ടിയുടെ സന്തതസഹചാരി ശോഭാ കരന്തലജെയ്ക്കും സീറ്റ് നിഷേധിച്ചുകൊണ്ടായിരുന്നു പാര്‍ട്ടിയുടെ തീരുമാനമെന്നതും ശ്രീരാമലുവിന്റെ പാര്‍ട്ടിയിലുള്ള സ്വാധിനം വ്യക്തമാക്കുന്നു.

വാല്മീകിനായക് സമുദായക്കാരനായ ശ്രീരാമലു ബദാമിയിലെ 30,0000ത്തോളം വരുന്ന സമുദായവോട്ടും പരമ്പരാഗത ലിംഗായത്ത് വോട്ടും പ്രതീക്ഷിക്കുന്നുണ്ട്. ബദാമിയിലെ 2.1 ലക്ഷം വരുന്ന വോട്ടര്‍മാരില്‍ 60 ശതമാനവും പിന്നോക്ക വിഭാഗമാണ്. പിന്നോക്ക വിഭാഗ വോട്ട് ബാങ്ക് മുന്നില്‍ കണ്ട്കൂടിയാണ് ബിജെപി ശ്രീരാമലുവിനെ രംഗത്തിറക്കിയിരിക്കുന്നത്. ലിംഗായത്ത് മതപദവി വിഷയത്തില്‍ കോണ്‍ഗ്രസിന് സമുദായത്തില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് പകരമാണ് ബിജെപിയുടെ ഈ നീക്കം.

English summary
karantaka election bjsreeramalu is the key candidate of bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X