കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുറച്ച് കേന്ദ്രം

  • By അക്ഷയ്‌
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നൂറ് ജവാന്‍മാരെ വീതം പ്രദേശത്തെ വിവിധ മേഖലകളില്‍ വിന്യസിച്ചേക്കും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ അര്‍ധസൈനീക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലെ കൂടുതല്‍ പ്രശ്‌ന ബാധിത സ്ഥലങ്ങലിലാണ് കരസേനയെ വിന്യസിക്കുക. ഗ്രാമീണ മേഖലതകളിലായിരിക്കും കരസേനയെ വിന്യസിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഘടനവാദികള്‍ക്കും പ്രക്ഷോഭകര്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Jammu and Kashmir

സംഘര്‍ഷത്തിന്റെ മറവില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ ഗ്രാമീണ മേഖലകളിലാണ് ഒളിവില്‍ കഴിയുന്നത്. ഇവരെ നേരിടുക എന്നതാണ് സേനാ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ള പ്രധാന ഉദ്ദേശം. പ്രക്ഷോഭകാരികളോട് ഇനി മൃദുസമീപനമില്ല എന്ന് വ്യക്തമാക്കുന്ന രീതിയില്‍ യന്ത്രത്തോക്കുകളുമായാണ് സൈന്യം പെട്രോളിങ് നടത്തുക. നിലവില്‍ അപകടം കുറഞ്ഞ പെല്ലറ്റ് തോക്കുകളാണ് സംഘര്‍ം തടയാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്നത്.

സൈനിക വിന്യാസത്തോടെ മേഖലയിലെ പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ പ്രസക്തി കുറയ്ക്കും. സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ക്രമസമാധാന പാലനം നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ബുര്‍ഹാന്‍ വാനിയെ സൈനിക നടപടിയിലൂടെ വദ്ധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

English summary
In a clear sign of an expanded role for the Army in restive south Kashmir, hundreds more soldiers will be deployed in rural areas, NDTV has learned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X