കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തുണച്ച് ഗവര്‍ണര്‍!! കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണ്ണാടക നിയമസഭയിലെ മുതിർന്ന അംഗമായ കോണ്‍ഗ്രസിലെ ദേശ്പാണ്ഡെയെ തഴഞ്ഞ് ബിജെപി എംഎൽഎയെ പോട്രോം സ്പീക്കറായി നിയമിച്ചു. രാഷ്ട്രീയ അന്തർനാടകങ്ങളും കുതിരക്കചവടങ്ങളും അരങ്ങ് തകർക്കുന്ന കർണ്ണാടകയിൽ മുതിർന്ന അംഗത്തെ പ്രോട്രോ സ്പീക്കറാക്കുകയെന്ന പതിവും ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിയായി അധികാരമേറ്റ യെദ്യൂരപ്പ നാളെ വൈകിട്ട് നാലുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നും ഇതിനായി പ്രോട്രോം സ്പീക്കറെ നിയമിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ബിജെപി എംഎൽഎ ബെപ്പയ്യയെ പ്രോട്ടോം സ്പീക്കറായി നിയമിച്ചത്.

boppayya

വിരാജ് പേട്ട എംഎല്‍എയായ ബൊപ്പയ്യ കഴിഞ്ഞ യെദ്യൂരപ്പ സര്‍ക്കാരില്‍ സ്പീക്കറായിരുന്നു. കർണ്ണാടക നിയമസഭയിലേക്ക് എട്ട് തവണ തിരഞ്ഞെടുക്കപ്പെട്ട ദേശ്പാണ്ഡയെ പ്രോട്ടോം സ്പീക്കറായി നിയമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. നേരത്തേ ബിജെപി നേതാവായ ഉമേഷ് കട്ടിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും ഇതെല്ലാം തള്ളിയാണ് ഗവര്‍ണര്‍ ബൊപ്പയ്യയെ തെരഞ്ഞെടുത്തത്. ഇന്ന് തന്നെ സത്യപ്രതിജ്ഞ നടക്കും. പ്രോടേം സ്പീക്കറാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ സത്യപ്രതിജ്ഞ ചെയ്യിക്കുകയും സ്പീക്കര്‍ തിരഞ്ഞെടുപ്പിന് നേതൃതം നല്‍കുകയും ചെയ്യുക.

Recommended Video

cmsvideo
Karnataka Elections 2018 : ഗവർണ്ണർ ഇന്നലെ തീർത്തത് 22 വർഷത്തെ വൈരാഗ്യം | Oneindia Malayalam

2008 ല്‍ യെദ്യൂരപ്പയുടെ സര്‍ക്കാരിലും സ്പീക്കറായിരുന്നു ബൊപ്പയ്യ. 2011 ല്‍ യെദ്യൂരപ്പ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ എംഎല്‍എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയത് വന്‍ വാര്‍ത്തയായിരുന്നു. ബൊപ്പയ്യയുടെ നടപടിയെ സുപ്രീം കോടതിയടക്കം വിമര്‍ശിച്ചിരുന്നു. അതേസമയം ഗവര്‍ണറുടെ തിരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. സഭയിലെ ഏറ്റവും മതിര്‍ന്ന അഗംത്തെയാണ് പദവിക്ക് പരിഗണിക്കേണ്ടിയിരുന്നതെന്നിരിക്കെ ഗവര്‍ണറുടെ നടപടി ബിജെപിയെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

English summary
KG Bhopaiah appointed as pro tem speaker, though RV Deshpande of congress is the senior most for the post- Governor appointed him despite Deshpande's seniorty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X