കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗര്‍ സന്ദര്‍ശിച്ച അഖിലേഷിനു നേരെകരിങ്കൊടി

  • By Aswathi
Google Oneindia Malayalam News

മുസാഫര്‍നഗര്‍: വര്‍ഗീയ കലാപത്തെ തുടര്‍ന്ന് 47 പേര്‍ കൊല്ലപ്പെട്ട മുലാഫര്‍നഗര്‍ സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് നേരെ ജനങ്ങള്‍ പ്രതിഷേധമറിയിച്ചു. കലാപം പൊട്ടിപുറപ്പെട്ട കാവാള്‍, ഷാപൂര്‍, മിര്‍പൂര്‍ എന്നിവിടങ്ങളിലാണ് അഖിലേഷ് യദവ് സന്ദര്‍ശനം നടത്തിയത്. പലയിടത്തും അദ്ദേഹത്തിനു നേരെ കരങ്കൊടിയുയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമുണ്ടായി.

സര്‍ക്കാറിന്റെ അനാസ്ഥകൊണ്ടാണ് കലാപമുണ്ടായതെന്നും, വ്യാപിച്ച കലാപം അമര്‍ച്ച ചെയ്യുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ജനങ്ങള്‍ ആരോപിക്കുന്നു. കലാപം ദുഃഖകരമാണെന്നും ആ ദുഃഖത്തില്‍ താനും പങ്കുചേരുന്നെന്നും പറഞ്ഞ് അഖിലേഷ് കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് ശര്‍മയുടെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തിങ്കളാഴ്ച മുസാഫര്‍നഗരം സന്ദര്‍ശിക്കും.

Akhilesh Yadav in Mussaffernagar

അതേസമയം, വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുസാഫര്‍നഗര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതിനിടയില്‍ കലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യവുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത് വന്നു.

English summary
Under attack from opposition parties and minority leaders over violence in Muzaffarnagar, UP Chief Minister Akhilesh Yadav on Sunday visited the riot-hit district where he was greeted with black flags and slogan shouting from villagers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X