കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീങ്ങളെ സ്‌കൂള്‍ പാഠപുസ്തത്തില്‍ നിന്നും തുടച്ചു നീക്കുന്നു'

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് രാജസ്ഥാന്‍ സര്‍ക്കാരിന്റെ കാവിവത്കരണത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ മൈനോറിറ്റി പ്രസിഡന്റ് ഖുര്‍ഷിദ് അഹമ്മദ് രംഗത്തെത്തി. രാജസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഖുര്‍ഷിദ്, മുഖ്യമന്ത്രി വസുന്ധരാജ കേന്ദ്ര സര്‍ക്കാരിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം കാവിവത്കരിക്കുകയാണെന്ന് ആരോപിച്ചു.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും മുസ്ലീം ചരിത്രം, സംസ്‌കാരം, മുസ്ലീം എഴുത്തുകാരുടെ പാഠഭാഗങ്ങള്‍ എല്ലാം നീക്കം ചെയ്ത് സിലബസ് പരിഷ്‌കരിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് ഖുര്‍ഷിദ് പറഞ്ഞു. രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മുസ്ലീം വിദേശ എഴുത്തുകാരുടെ പാഠഭാഗങ്ങള്‍ ഈയിടെ മാറ്റിയത് വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഖുര്‍ഷിദന്റെ ആരോപണം.

rajasthan

സംസ്ഥാനത്തെ മൈനോറിറ്റി വോട്ടുകള്‍ കൂടി നേടിയാണ് സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി അധികാരത്തിലേറിയത്. എന്നാല്‍, ഭരണം പിടിച്ചടക്കിയശേഷം കാവിവത്കരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികളെയും പിന്നോക്ക വിഭാഗങ്ങളെയും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഖുര്‍ഷിദ് ആരോപിച്ചു.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നേരത്തെ കോണ്‍ഗ്രസ് തുടങ്ങിവെച്ച പല വികസന പദ്ധതികളും അവഗണിക്കുകയാണ്. എല്ലാ രംഗത്തും കാവിവത്കരണത്തിനാണ് സര്‍ക്കാരിന്റെ ശ്രമം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Khurshid Ahmed says BJP removing Muslim history, Khurshid Ahmed rajasthan syllabus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X