കെജ്രിവാള്‍ ഒളിച്ചോടിയ വരനെന്ന് ഖുര്‍ഷിദ്
ദില്ലി: രാജിവെച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒളിച്ചോടിപ്പോയ വരനെപ്പോലെ എന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസ് കെജ്രിവാളിനെ പിന്തുണച്ചു. സ്ത്രീധനമായി എട്ട് എം എല്‍ എമാരെ കൊടുത്തു. എന്നാല്‍ വരനായ കെജ്രിവാള്‍ ഒളിച്ചോടിപ്പോയാല്‍ പിന്നെ തങ്ങള്‍ എന്ത് ചെയ്യാനാണ് - വിദേശ കാര്യമന്ത്രിയായ ഖുര്‍ഷിദ് ചോദിച്ചു.
ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് ബി ജെ പിയുമായി കൂട്ടുകൂടി എന്ന ആരോപണം ഖുര്‍ഷിദ് നിഷേധിച്ചു. ബി ജെ പിയുമായ തങ്ങള്‍ക്ക് ഒരു തരത്തിലുള്ള ധാരണയുമില്ല. ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരെ പാര്‍ട്ടികള്‍ നേരത്തെയും യോജിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചത്.

കെജ്രിവാളിന് ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല എന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പറഞ്ഞു. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ യഥാര്‍ഥത്തില്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കെജ്രിവാള്‍ ഗവര്‍ണറുടെ അനുമതി തേടുമായിരുന്നു. സംസ്ഥാനങ്ങള്‍ പാലിക്കേണ്ട ചില ചട്ടങ്ങളുണ്ട്. അത് പാലിച്ച് മാത്രമേ കെജ്രിവാളിനും ആപ്പിനും മുന്നോട്ടു പോകാന്‍ കഴിയൂ. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി നാടകം കളിക്കുക എന്നതായിരുന്നു കെജ്രിവാളിന്റെ ലക്ഷ്യം. അത് അദ്ദേഹം സാധിച്ചു.
ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുകയായിരുന്നു കെജ്രിവാള്‍ ചെയ്തത് എന്ന് എന്‍ സി പി നേതാവും കേന്ദ്ര മന്ത്രിയുമായ താരിഖ് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നാള്‍ മുതല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് രാജിവെക്കാന്‍ കെജ്രിവാള്‍ ശ്രമം നടത്തുകയായിരുന്നു. ഗവര്‍ണറുടെ അനുമതി തേടിയില്ല എന്ന് മാത്രമല്ല, കെജ്രിവാള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു പോലുമില്ല. രാജിവെച്ചേ മതിയാകൂ എന്ന വാശിയിലായിരുന്നു കെജ്രിവാള്‍.












Click it and Unblock the Notifications