കമലിനും വിജയ്ക്കും പിന്നാലെ ഖുഷ്ബുവും; സംഘപരിവാരുകാരുടെ കണ്ടു പിടുത്തം സൂപ്പർ, കിടിലൻ മറുപടിയും!

  • Posted By: Desk
Subscribe to Oneindia Malayalam

ചെന്നൈ: കമലിനെ കമാലുദ്ദീനും വിജയ് യെ ജോസഫ് വിജയുമാക്കിയ സംഘപരിവാർ ഖുസ്ബുവിന്റെയും യഥാർത്ഥ പേര് കണ്ടുപിടിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് പല പ്രമുഖരുടേയും ജാതിയും മതവും പേരും അന്വേഷിക്കലാണ് സംഘപരിവാറുകാരുടെ പ്രധാനപണി. ഖുശ്ബുവിന്റെ യഥാര്‍ത്ഥപേര് നഖാത് ഖാന്‍ ആണെന്ന കണ്ടുപിടിത്തമാണ് സംഘി ട്രോളര്‍മാര്‍ നടത്തിയിരിക്കുന്നത്. എന്നാൽ ഇതിന് നല്ല മുട്ടൻ മറുപടി തന്നെയാണ് ഖുശ്ബു നൽകിയിരിക്കുന്നത്.

'എന്റെ പേര് നഖാത് ഖാന്‍ ആണെന്ന വലിയ കണ്ടുപിടിത്തം നടത്തിയ മണ്ടന്‍മാരെ, എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയ പേരാണത്. അതെ ഞാന്‍ ഒരു ഖാന്‍ ആണ്, പക്ഷെ നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി' എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. നഖാത് ഖാന്‍ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റി ഖുശ്ബു എന്നാക്കുകയായിരുന്നു. ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

യെസ് അയാം ഖാൻ

യെസ് അയാം ഖാൻ

പക്ഷെ ജാതിയുടേയും മതത്തിന്റെയും പേരില്‍ മാത്രം മനുഷ്യനെ കാണുന്ന സംഘികള്‍ ഖുശ്ബുവിന്റെ നഖാത് ഖാനെന്ന പേര് ആയുധമാക്കി ആക്രമണത്തിനിറങ്ങിയിരിക്കുകയാണ്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന തകര്‍പ്പന്‍ മറുപടിയുമായ തെന്നിന്ത്യന്‍ താരറാണി രംഗത്തെത്തി. ‘യെസ് അയാം എ ഖാന്‍' എന്ന് ട്വിറ്ററീലൂടെ വിളിച്ചുപറഞ്ഞ ഖുശ്ബു വിമര്‍ശകരെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു.

എല്ലാവർക്കും അറിയുന്ന പേര്

എല്ലാവർക്കും അറിയുന്ന പേര്

ഖുശ്ബുവിന്റെ യഥാര്‍ത്ഥപേര് നഖാത് ഖാന്‍ ആണെന്ന കണ്ടുപിടിത്തമാണ് സംഘി ട്രോളര്‍മാര്‍ നടത്തിയിരിക്കുന്നത്. സംഘികളെ സംബന്ധിച്ചടുത്തോളം ഇത് പുതിയ കാര്യമാണെങ്കിലും ഖുശ്ബുവിനെ അറിയാവുന്നവര്‍ക്ക് നഖാത് ഖാന്‍ എന്ന പേരും നേരത്തെ തന്നെ അറിയാം. കമലിന്റെ പേര് കമാലുദ്ദീൻ ആണെന്നും വിജയ് യുടെ പേര് ജോസഫ് വിജയ് ആണെന്നുമുള്ള കണ്ടു പിടിത്തങ്ങളും സംഘപരിവാർ പ്രവർത്തകർ നടത്തിയിരുന്നു. മെർസൽ എന്ന ചിത്രത്തിൽ മോദി സർക്കാരിന്റെ ഡിജിറ്റൽ മണിയുമായുള്ള പരാമർശത്തിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു വിജയ്ക്കെതിരെ യുള്ള പരാമർശം.

വിജയ് ഹിന്ദു വിരുദ്ധൻ

വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയിലായിരുന്നു പ്രചരണം. അതിന് വിജയുടെ മതം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേര്‍ക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാർ ഉയർത്തിയത്. തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിലും വിജയുടെ മതം പറഞ്ഞുള്ള വിദ്വേഷ പ്രചാരണം ശക്തമായിരുന്നു. വിജയ് ചിത്രമായ മെര്‍സല്‍ തീയേറ്ററുകളില്‍ വന്‍ ചലനം ആണ് സൃഷ്ടിക്കുന്നത്. പതിവ് വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തയിരുന്നു വിജയ് ചിത്രം.

ജോസഫ് വിജയ്

ജോസഫ് വിജയ്

വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് ഇവര്‍ കൂട്ടത്തോടെ പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ ആണ് വിജയ് അഭിനയിക്കുന്നത് എന്നും ഇവര്‍ ആക്ഷേപമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. വിജയുടെ മുഴുവന്‍ പേരും എഴുതിക്കൊണ്ടായിരുന്നു രാജയുടെ ട്വീറ്റ്.

വേണ്ടത് അമ്പലമല്ല, ആശുപത്രികൾ...

അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗ് ഉണ്ട് സിനിമയില്‍. ഈ ഡയലോഗില്‍ ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ചോദ്യം. സിംഗപ്പൂരില്‍ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ 28 ശതമാനം ആണ് ജിഎസ്ടി. എന്നാല്‍ സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്. ഇതൊക്കെയാണ് സംഘപരിവാർ ശക്തികളെ ചൊടിപ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Khushbu Sundar's comments about RSS trolls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്