യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം; വധു ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വധു ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയിലാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. പക്കാദ്വ ശാദി എന്ന പേരില്‍ അറിയപ്പെടുന്ന വിവാഹ ചടങ്ങിനിടെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവാഹ വേഷത്തിലായിരുന്ന വധു ജ്യോതിയും കുടുംബാംഗങ്ങളും പോലീസിനെ ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഇവരെ പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ സ്ഥലത്തെത്തി സംഘര്‍ഷമുണ്ടാക്കിയെങ്കിലും കൂടുതല്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പോലീസുകാരെത്തി പ്രതിഷേധക്കാരെ നിയന്ത്രിക്കുകയായിരുന്നു.

arrest

മൈത്തി ഗ്രാമത്തിലെ അഭിനയ് കുമാര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഇവിടെവെച്ച് യുവതിയുടെ പിതാവ് നന്ദ കിഷോര്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെ മറ്റുള്ളവര്‍ പോലീസിനെ ആക്രമിച്ചതായാണ് ആരോപണം. യുവാവിനെ തട്ടിക്കൊണ്ടുവന്ന നന്ദ കിഷോര്‍ മകളുമായുള്ള വിവാഹത്തിന് ശ്രമിക്കുകയായിരുന്നു.

അതേസമയം, അഭിനയ് കുമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിനെത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ വിശദീകരണം. നേരത്തെ ഇരുകൂട്ടരുടെയും ബന്ധുക്കള്‍ ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, സ്ത്രീധനത്തെചൊല്ലി വിവാഹം മുടങ്ങി. ഇതോടെ വരന്‍ സ്വന്തം ഇഷ്ടപ്രകാരം ബന്ധുക്കളെ കൂടാതെ വിവാഹത്തിനെത്തുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

English summary
Bride, 3 others sent to jail for kidnap wedding bid in Bihar
Please Wait while comments are loading...