കൊല്ലുന്നതിന് മുമ്പ് ഭീകരര്‍ സൈനികനെ ക്രൂരമായി പീഡിപ്പിച്ചതിങ്ങനെ!! കേട്ടാല്‍ ചോര തിളയ്ക്കും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സൈനികനെ ക്രൂരപീഡനത്തിന് വിധേയനാക്കിയതായി റിപ്പോര്‍ട്ട്. ക്രൂരമായി പീഡിപ്പിച്ച ശേഷമായിരുന്നു സൈനികനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൈനികന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രൂര മായി മര്‍ദിച്ചശേഷമാണ് സൈനികനെ കൊലപ്പെടുത്തിയതെന്നാണ് വിവരങ്ങള്‍.

 ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍

കൊലപ്പെടുത്തുന്നതിന് മുമ്പ് സൈനികനെ ഉഭീകരര്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തിലെ മുറിവുകള്‍ ഇത് വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകൊണ്ടുള്ള മര്‍ദനത്തിന് ഇരയായെന്നാണ് പറയുന്നത്. സൈനികന്റെ താടിയിലും വയറിലും വെടിയേറ്റ പാടുണ്ട്.

 തട്ടിക്കൊണ്ട് പോയത് ഭീകരര്‍

തട്ടിക്കൊണ്ട് പോയത് ഭീകരര്‍

ബുധനാഴ്ച പുലര്‍ച്ചെയാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന് 30 കിമീ അകലെയുള്ള ഷോപ്പിയാനില്‍ നിന്ന് ശരീരമൊട്ടാകെ വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ ലഫ്. ഉമര്‍ ഫയാസിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. രജപുത്ര റൈഫിള്‍സിലെ ഉദ്യോഗസ്ഥനായിരുന്നു ഫയാസ്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഫയാസ് സൈന്യത്തില്‍ ചേര്‍ന്നത്. ആദ്യ അവധിക്ക് എ ത്തിയപ്പോഴാണ് ഭീകരര്‍ തട്ടിക്കൊണ്ട്‌പോയി കൊലപ്പെടുത്തിയത്.

 വലിച്ചിഴച്ച് കൊണ്ട് പോയി

വലിച്ചിഴച്ച് കൊണ്ട് പോയി

കശ്മീരിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയപ്പോള്‍ ചൊവ്വാഴ്ചയാണ് സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. തോക്കുമായെത്തിയ സംഘം ഫയാസിനെ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫയാസിനെ ഭീകരര്‍ മോചിപ്പിക്കുമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. അതിനാല്‍ ഇവര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചില്ല.

 മാപ്പില്ല

മാപ്പില്ല

സൈനികനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത് ആരായാലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തന്നെയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന് തിരിച്ചടി നല്‍കുമെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് ലഫ്. ജനറല്‍ അഭയ് കൃഷ്ണ പറഞ്ഞു. സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം കുടുംബത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 മരണാനന്തര ചടങ്ങിലും അക്രമം

മരണാനന്തര ചടങ്ങിലും അക്രമം

ഫയാസിനെ തട്ടിക്കൊണ്ട് പോയി ക്രൂര പീഡനത്തിന് വിധേയനാക്കി കൊലപ്പെടുത്തിയിട്ടും ഭീകരരുടെ പക തീര്‍ന്നില്ല. സൈനികന്റെ മരണാനന്തര ചടങ്ങ് വിഘടനവാദികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തി പ്രതിഷേധിക്കുന്ന യുവാക്കളാണ് ഫയാസിന്റെ മരണാനന്തര ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണാനന്തര ചടങ്ങുകള്‍ക്കിടെ വിഘടനവാദികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

 ബന്ധുവീടുകൾ സന്ദർശിക്കരുത്

ബന്ധുവീടുകൾ സന്ദർശിക്കരുത്

ദക്ഷിണ കശ്മീരിലെ തറവാട് വീടുകള്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് ദക്ഷിണ കശ്മീർ. പുൽവാമ, ഷോപ്പിയാൻ, അനന്ത്നാഗ്, കുല്‍ഗാം തുടങ്ങിയ പ്രദേശങ്ങളും സമാന സ്വഭാവം പുലര്‍ത്തുന്നവയാണ്. അടുത്ത കാലത്തായി ഈ മേഖലയില്‍ ഭീകരവാദ പ്രവർത്തനങ്ങള്‍ കുത്തനെ ഉയർന്നിരുന്നു.

English summary
he young army officer, who had been kidnapped from a family function by terrorists in Kashmir last night, was brutally tortured before he was murdered.
Please Wait while comments are loading...