Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരനെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യമായി സഹോദരി?

കാണ്‍പൂര്‍: പതിനാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ അക്രമി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ആണ്‍കുട്ടിയുടെ ചേച്ചിയെ. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ബാരണ്‍ ഗ്രാമത്തിലെ അജയ് എന്ന 14 കാരനെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ജൂലൈ 16 ന് ഫറൂഖാബാദിലെക്ക് പോയതാണ് കുട്ടി. പിന്നീട് അജയിയെ മറ്റാരും കണ്ടിട്ടില്ല.

കുട്ടിയെ കാണാതായതിന് പിന്നാലെ രാത്രി വീട്ടുകാര്‍ക്ക് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. തന്റെ പേര് രാഹുല്‍ എന്നാണ് എന്നും കുട്ടി തന്റെ പക്കലുണ്ട് എന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. അജയിയെ വിട്ടുകൊടുക്കണമെങ്കില്‍ പകരം അജയുടെ ചേച്ചിയെ നല്‍കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. അടുത്ത ദിവസം ഇയാള്‍ വീണ്ടും ഫോണ്‍ ചെയ്ത് തന്റെ ആവശ്യം ആവര്‍ത്തിച്ചു.

uttar-pradesh

ഇതോടെ അജയുടെ കുടുംബം പരാതിയുമായി മോ ദര്‍വാസ പോലീസ് സ്‌റ്റേഷനിലെത്തി. അജയിയെ തട്ടിക്കൊണ്ടുപോയ ആള്‍ തിങ്കളാഴ്ച മകളെ കൈമാറണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബധ്പൂര്‍ ദേവി ക്ഷേത്രത്തിനടുത്താണ് മകളെ എത്തിക്കേണ്ടത് എന്നും ഇയാള്‍ അജയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇനുസരിച്ച് തിങ്കളാഴ്ച പോലീസ് സംഘം ക്ഷേത്ര പരിസരത്ത് എത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

പെണ്‍കുട്ടിയുടെ മുന്‍ കാമുകനോ മറ്റോ ആയിരിക്കാം സംഭവത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ആരെങ്കിലും ഉള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്ന് അജയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാഹുലിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+