കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ ബേദിക്ക് അര്‍ഹിക്കുന്ന പദവി നല്‍കണമെന്ന് ഭര്‍ത്താവ്

  • By Gokul
Google Oneindia Malayalam News

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്തവിധം തകര്‍ന്നടിഞ്ഞ ബിജെപിയെ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ ഭര്‍ത്താവ് ബ്രി്ജ് ബേദി വിമര്‍ശിച്ചു. കിരണ്‍ ബേദിക്ക് ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വേണ്ടവിധം സഹകരണം കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ബിജെപി ജയിച്ചുവരുന്ന കൃഷ്ണ നഗറില്‍ കിരണ്‍ ബേദി തോല്‍ക്കാന്‍ കാരണം ബിജെപിയുടെ നിസ്സഹകരം മൂലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കിരണ്‍ ബേദി ഒരു രാഷ്ട്രീയ നേതാവല്ല. ദീര്‍ഘ വീക്ഷണമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ഭരണഘടനാ പദവിയുള്ള സ്ഥാനത്ത് നിയമിക്കണം. ബേദിയുടെ അനുഭവജ്ഞാനം മോദിക്ക് ഗുണം ചെയ്യും. കിരണ്‍ ബേദിയെ അവസാന സമയത്താണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപി അവരെ സമീപിച്ചാണ് ഉത്തരവാദിത്വം ഏല്‍പ്പിച്ചതെന്നും ബ്രിജ് ബേദി ഒരു മാധ്യമത്തോട് പറഞ്ഞു.

kiran-bedi-with-brij-bedi

ബിജെപി മൂന്നു സീറ്റില്‍ മാത്രം ഒതുങ്ങിയത് വിശ്വസിക്കാനാകുന്നില്ല. പാര്‍ട്ടി അമിതമായ ആത്മവിശ്വാസത്തിലായിരുന്നു. ബേദിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയുടെ പ്രചരണത്തിന് കരുത്തു പകര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ അത് വേണ്ടവിധത്തില്‍ ഏറ്റെടുത്തില്ല. വോട്ടെണ്ണലിന്റെ തലേദിവസം തന്നെ വിളിച്ചപ്പോള്‍ തോല്‍ക്കുമെന്ന് ബേദി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ബിജെപി എന്നെന്നും മറക്കാന്‍ ആഗ്രഹിക്കുന്ന തോല്‍വിയാണ് ദില്ലി തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. 70 അംഗ നിയമസഭയില്‍ കേവലം 3 അംഗങ്ങള്‍മാത്രമാണ് ബിജെപിയുടേതായിട്ടുള്ളത്. 31 അംഗങ്ങള്‍ ആയിരുന്നു അവസാന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായിരുന്നത്. നരേന്ദ്ര മോദിയുടെയും കിരണ്‍ ബേദിയുടെയും വ്യക്തി പ്രഭാവത്തില്‍ ദില്ലി പിടിച്ചടക്കാമെന്നു കരുതിയ ബിജെപി ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

English summary
Kiran Bedi's Husband says BJP Cadre Failed to Support her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X