വ്യോമസേന വിമാനം തകർന്നു; വനിത പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവം തെലങ്കാനയിൽ!
ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന വനിത പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. റാഷി റാഹൻ എന്ന് പേരുള്ള വനിത പൈലറ്റാണ് വിമാനത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. യന്ത്ര തകരാറാണ് വിമാനം അപകടത്തിൽപെടാൻ കാരണം.
Trainee cadet Rashi ejected before kiran aircraft crashed in Siddipet. She survived with minor injuries. Rushed to hospital. Probe ordered. #Telangana pic.twitter.com/YFzcpw3cpS
— PAUL OOMMEN (@Paul_Oommen) November 24, 2017
യന്ത്ര തകരാറ്‍ മൂലം വിമാനം സിദ്ദിപ്പേട്ടിലെ കൃഷിയിടത്തിൽ ഇടിച്ചിറങ്ങും മുമ്പ് പൈലറ്റ് ഇജക്ട് ചെയ്യുകയായിരുന്നു. വനിത പൈലറ്റിനെ സിദ്ദിപ്പേട്ടിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹക്കിംപേട്ടിലെ വ്യോമതാവളത്തിൽ നിന്നും പറന്നുയർന്ന വ്യോവസേനയുടെ ഐഎഎഫ് കിരൺ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

എഞ്ചിനിൽ വന്ന തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications