Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; തീരുമാനം 14 ന്, ബിജെപിക്ക് കനത്ത തിരിച്ചടി

Recommended Video

cmsvideo
    എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

    പട്‌ന: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതോടെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ആശങ്കകള്‍ ഏറുകയാണ്. സഖ്യകക്ഷികള്‍ മുന്നണി വിട്ടു പോവുന്നതിന് പുറമെ പാര്‍ട്ടിക്കുള്ളിലെ വിമത സ്വരങ്ങള്‍ ശക്തമാകുന്നതും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.

    ആര്‍എല്‍എസ്പി മുന്നണിവിട്ട് പോയതിന് പിന്നാലെ ബിജെപി എംപി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത് ബീഹാര്‍ ബിജെപിയിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. ഏറെക്കാലമായി പാര്‍ട്ടിയുടെ രൂക്ഷ വിമര്‍ശകനായ കീര്‍ത്തി ആസാദാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ബിജെപി വിടുന്ന ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേർന്നേക്കും..വിശദാശംങ്ങള്‍ ഇങ്ങനെ..

    കീര്‍ത്തി ആസാദ്

    കീര്‍ത്തി ആസാദ്

    ധര്‍ബന്‍ഗ എംപിയും മുന്‍ ക്രിക്കറ് താരവുമായി കീര്‍ത്തി ആസാദാണ് ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ പോവുന്നതായി പ്രഖ്യാപിച്ചത്. മറ്റ് പാര്‍ട്ടികളില്‍ ചേരുന്നതിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെങ്കിലും സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

    കോണ്‍ഗ്രസ്സില്‍ ചേർന്നേക്കും

    കോണ്‍ഗ്രസ്സില്‍ ചേർന്നേക്കും

    മറ്റ് പാര്‍ട്ടികളില്‍ ചേരുകയാണെങ്കില്‍ കീര്‍ത്തി ആസാദ് ആര്‍ജെഡിയിലോ കോണ്‍ഗ്രസ്സിലോ ചേര്‍ന്നേക്കും. മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭഗവത് ജാ ആസാദിന്റെ മകനായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസ്സില്‍ ചേർന്നേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

    ജനുവരി 14 ന്

    ജനുവരി 14 ന്

    ഹിന്ദു കലണ്ടര്‍ പ്രകാരം അശുഭ സമയായ ഖര്‍മാസ് അവസാനിക്കുന്ന ജനുവരി 14 ന് ബിജെപി വിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് കീര്‍ത്തി ആസാദ് മാധ്യങ്ങളോട് വ്യക്തമാക്കിയത്. ഖര്‍മാസ് സമയത്ത് ഒരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    നടപടി

    നടപടി

    പാര്‍ട്ടിയുടെ വിമര്‍ശകനായ കീര്‍ത്തി ആസാദിനെതിരെ ബിജെപി നേരത്തെ നടപടികള്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആസാദിന് ധര്‍ബന്‍ഗ മണ്ഡലത്തിന് പകരം മറ്റൊരു സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനിച്ചത്.

    പൂര്‍ണ്ണമായും

    പൂര്‍ണ്ണമായും

    ഇതാണ് അദ്ദേഹത്തെ പാര്‍ട്ടി ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ കീര്‍ത്തി ആസാദിനെ പ്രേരിപ്പിച്ചത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടീയുടെ ഭാഗമായി 2019 ലും ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കീര്‍ത്തി ആസാദ് വ്യക്തമാക്കുന്നു.

    ആറുതവണ

    ആറുതവണ

    അദ്ദേഹത്തിന്റെ അച്ചന്‍ ഭഗവത് ജ്വ ആസാദ് 1957 മുതല്‍ ആറുതവണ എംപിയായി വിജയിച്ച മണ്ഡലമാണ് ധര്‍ബന്‍ഗ. ഈ മണ്ഡലം വിട്ട് മറ്റൊരിടത്ത് മത്സരിക്കാന്‍ കീര്‍ത്തി ആസാദ് തയ്യാറാല്ല. ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനുമുള്ള വിമര്‍ശനം അദ്ദേഹം തുടരുകയും ചെയ്യുന്നുണ്ട്.

    വാഗ്ദാനങ്ങള്‍

    വാഗ്ദാനങ്ങള്‍

    രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കുമെന്നും 15 ലക്ഷം രൂപ അക്കൗണ്ടില്‍ ഇട്ടുനല്‍കുമെന്നും മോദി വാഗ്ദാനം നല്‍കി. ഒരോ വര്‍ഷവും രാജ്യത്തെ രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും ബിജെപി പറഞ്ഞു. എന്നാല്‍ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ അവര്‍ക്കായില്ല.

    ബിജെപിയെ കയ്യൊഴിഞ്ഞു

    ബിജെപിയെ കയ്യൊഴിഞ്ഞു

    കര്‍ഷകര്‍ ബിജെപിയെ കയ്യൊഴിഞ്ഞു എന്നതാണ് 3 സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീര്‍ത്തി ആസാദ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നു എന്ന സൂചന ലഭിച്ചതോടെ കോണ്‍ഗ്രസ് അദ്ദേഹവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

    നേതാവിന്റെ മകന്‍

    നേതാവിന്റെ മകന്‍

    ആര്‍ജെഡിയുമായി ചേര്‍ന്ന് ബീഹാറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് കോണ്‍ഗ്രസ്. ഇതിനിടെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ മകന്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി വ്യക്കതമാക്കുന്നത്.

    അവസരം മുതലെടുത്ത്

    അവസരം മുതലെടുത്ത്

    ഈ അവസരം മുതലെടുത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമാകും എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുകയോ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ ധര്‍ബന്‍ഗ സീറ്റ് ആസാദിന് നല്‍കിയേക്കും.

    ജെയ്റ്റിലിക്കെതിരെ

    ജെയ്റ്റിലിക്കെതിരെ

    നേരത്തെ ദില്ലി ഡിസ്ട്രിക്‌സ് ക്രിക്കറ്റ് അസോസിയേഷനില്‍ അഴിമതി ആരോപിച്ച് രംഗത്ത് വന്നയാളാണ് കീര്‍ത്തി ആസാദ്. അഴിമതിയുമായി ബന്ധപ്പെട്ട് ജെയ്റ്റിലിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനായിരുന്നു അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+