കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29ന് കിസ്സ് ഓഫ് ലവിന് ബെംഗളൂരുവും സാക്ഷിയാകും

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: നമ്മുടെ നാട്ടില്‍ പുതിയൊരു സമരം വന്നത് നിങ്ങള്‍ അറിഞ്ഞതാണെല്ലോ. ചുംബനസമരം. കൊച്ചിയിലും ഹൈദരാബാദിലും ദില്ലിയിലുമൊക്കെ അരങ്ങേറിയ സമരം ഇനി ഐ ടി നഗരമായ ബെംഗളൂരുവിലും അരങ്ങേറാന്‍ പോകുകയാണ്. നവംബര്‍ 29നാണ് ഈ മഹോത്സവം ബെംഗളൂരുവില്‍ നടക്കുക. യുവ തലമുറയുടെസ്വപ്‌ന നഗരമായ ബെംഗളൂരുല്‍ മാത്രം ഇത് നടക്കാതിരുന്നാല്‍ എങ്ങനെ ശരിയാവും.

സദാചാര പോലീസിന് എതിരായിട്ടാണ് ബെംഗളൂരുവില്‍ ചുംബന സമരം നടത്തുന്നത്. ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കിന് പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ അയച്ചു കൊടുത്ത് പ്രതിഷേധം അറിയിച്ച രചിത തനേജയാണ് ഈ സമരത്തിന് മുന്നില്‍ കൊടി പിടിച്ചിറങ്ങുന്നത്. ജന ശ്രദ്ധ ആകര്‍ഷിക്കുന്ന പരിസരങ്ങളിലാണ് ഈചുംബന സമരം അരങ്ങേറുക. ബെംഗളൂരുവില്‍ പൊതുപാരിപാടികളുടെയും പ്രതിഷേധങ്ങളുടെയും സ്ഥിരം വേദിയാകുന്ന ടൗണ്‍ ഹാള്‍ പരിസരമാണ് സമരക്കാരുടെ ലക്ഷ്യം. അതേസമയം പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ സമരം അതിരു വിട്ടാല്‍ കൈ കെട്ടി നില്‍ക്കില്ലെന്നും ആഭ്യന്തരകാര്യമന്ത്രി കെ.ജെ ജോര്‍ജ്ജ് പറഞ്ഞു. അങ്ങനെ വന്നാല്‍ സമരത്തെ അടിച്ചമര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

kiss-of-love

കൊച്ചിയില്‍ സംഭവിച്ച പോലൊരു പ്രശ്‌നം ബെംഗളൂരുവില്‍ ഏതായാലും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷെ കേരളം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് കര്‍ണാടകവും ഭരിക്കുന്നത് എന്നതിനാല്‍ എന്ത് സംഭവിക്കുമെന്ന് തീര്‍ത്തും പ്രവചിക്കാന്‍ കഴിയില്ല. ചുംബന സമരത്തോട് ഇവിടുത്തെ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയാം.

കൊച്ചിയിലാണ് ഈ മഹോത്സവം ആദ്യം അരങ്ങേറുന്നത്. കൊച്ചിയില്‍ നടന്നത് സമരത്തിനു നേരെയുള്ള ഒരു അക്രമം മാത്രമാണ്. മുന്‍കൂട്ടി പ്രഖ്യാപിച്ച ഒരു അവകാശ സമരത്തിന് സംരക്ഷണം കൊടുക്കുന്നതില്‍ സര്‍ക്കാരിന് അന്ന് വന്‍ വീഴ്ചയാണ് സംഭവിച്ചത്. ഈ വീഴ്ച ബെംഗളൂരുവില്‍ ആവര്‍ത്തിക്കുമോ എന്നറിയില്ല. മതത്തിനുംരാഷ്ട്രീയത്തിനും പഠിപ്പിക്കുവാന്‍ കഴിയാത്ത മാനുഷ്യത്വത്തിന്റെ പാഠങ്ങള്‍ പ്രണയത്തിന് പഠിപ്പിക്കുവാന്‍ കഴിയുമെന്ന് എഴുത്തുകാരും സംവിധായകരും ശില്‍പികളും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇതില്‍ പങ്കു ചേരുന്ന യുവ മിഥുനങ്ങളും ഇതു തന്നെയാണ് പറയുന്നതും.

English summary
Kiss of love in bangalore coming next Saturday. the government would permit the event to be held if it falls within the purview of laws concerning public decency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X