കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ബഷീര്‍ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് അടുത്ത കുരുക്ക്; സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ പരാതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് പുതിയ കുരുക്ക്. ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ പരാതി. എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് പരാതിക്കാരന്‍. സസ്‌പെന്‍ഷന് ശേഷം തിരിച്ചെടുത്തപ്പോള്‍ സ്ഥാനക്കയറ്റം നല്‍കിയത് റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.

s

അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ശ്രീറാം ചെയ്തിട്ടുണ്ട്. സിവില്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണം. ക്രിമിനല്‍ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി ജോയന്റ് സെക്രട്ടറി റാങ്കിലേക്ക് നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് വിധേയമായതിനാല്‍ ഫയലില്‍ സ്വീകരിക്കന്നുവെന്ന് ഉത്തരവില്‍ പറയുന്നു.

കെഎം ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഭാവിയില്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥന്‍ പോലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.

'തുരങ്ക സൗഹൃദം' കെഎം ഷാജിയുടെ ഒളിയമ്പ്!! കുരുക്കിടാന്‍ മുസ്ലിം ലീഗ്... ഇനി പിടികിട്ടാനിടയില്ല'തുരങ്ക സൗഹൃദം' കെഎം ഷാജിയുടെ ഒളിയമ്പ്!! കുരുക്കിടാന്‍ മുസ്ലിം ലീഗ്... ഇനി പിടികിട്ടാനിടയില്ല

ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചപ്പോഴും ജയില്‍ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് നിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇദ്ദേഹം യോഗ്യനല്ല. സസ്‌പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കട്ടറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ ലംലനമാണ്.

ക്രിമിനല്‍ നടപടി നേരിടുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവെച്ച കവറില്‍ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയില്‍ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കില്‍ താല്‍ക്കാലിക പ്രമോഷന്‍ നല്‍കാമെന്നും പറയുന്നു. എന്നാല്‍ ശ്രീറാം വെങ്കട്ട രാമന്‍ ഡിപിസിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങള്‍ ലംഘിച്ച് ആരോഗ്യ വകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. ഇത് നിയമ വിരുദ്ധമാണ്. സര്‍ക്കാര്‍ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും സലീം മടവൂര്‍ പരാതിയില്‍ പറയുന്നു.

English summary
KM Basheer Case: Complaint Against Sreeram Venkitaraman IAS in Central Vigilance Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X