ജയലളിതയുടെ കോടനാട് ബംഗ്ലാവിലെ കൊലയും മോഷണവും; വികെ ശശികലയെ ചോദ്യം ചെയ്തു
ചെന്നൈ: കോടനാട് കേസില്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം മുന്‍ അധ്യക്ഷ വികെ ശശികലയെ ചോദ്യം ചെയ്തു. തമിഴ്നാട് പോലീസിന്റെ പ്രത്യേക സംഘമാണ് ശശികലയെ ചോദ്യം ചെയ്തത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് ബംഗ്ലാവില്‍ 2017ല്‍ നടന്ന മോഷണങ്ങളും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ശശികലയുടെ ചോദ്യം ചെയ്യല്‍. ചെന്നൈയിലെ ടി നഗറിലുളള ശശികലയുടെ വീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ജയലളിതയുടെ മരണശേഷം 2017 ഏപ്രില്‍ 24ന് ആണ് കോടനാട് ബംഗ്ലാവില്‍ മോഷണവും കൊലപാതകവും നടന്നത്. ബംഗ്ലാവിലെ സെക്യൂരിറ്റി ഗാര്‍ഡ് ആയ ഓ ബഹദൂറിനെയാണ് അതിക്രമിച്ച് കടന്ന അക്രമികള്‍ കൊലപ്പെടുത്തിയത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ കിഷന് ബഹദൂറിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. ജയലളിതയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ രേഖകള്‍, ആഢംബര വാച്ചുകള്‍, ക്രിസ്റ്റല്‍ പാവകള്‍, സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍ അടക്കമാണ് ബംഗ്ലാവില്‍ നിന്ന് മോഷണം പോയത്.

ഈ സമയത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു വികെ ശശികല. ബംഗ്ലാവിലെ മോഷണതിനും കൊലയ്ക്കും ശേഷം കേസില്‍ സംശയിക്കപ്പെട്ട പലരും അസാധാരണ സാഹചര്യത്തില്‍ മരണപ്പെട്ടു. അതില്‍ ആദ്യത്തേത് ജയലളിതയുടെ മുന്‍ ഡ്രൈവര്‍ ആയിരുന്ന കനകരാജിന്റേത് ആയിരുന്നു. കോടനാട് കേസില്‍ പ്രധാനമായും സംശയിച്ചിരുന്നത് കനകരാജിനെ ആയിരുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നാടായ എടപ്പാടിക്ക് അടുത്ത് വെച്ച് ഒരു വാഹനാപകടത്തിലാണ് കനകരാജിന്റെ മരണം.
കേസിലെ മറ്റൊരു പ്രതിയായിരുന്ന സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സയന്റെ ഭാര്യയും മകളും മരിച്ചു. ഗുരുതര പരിക്കേറ്റെങ്കിലും സയന് രക്ഷപ്പെട്ടു. തീര്‍ന്നില്ല, കോടനാട് ബംഗ്ലാവിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയിരുന്ന ദിനേശ് കുമാര്‍ എന്നയാളെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ഈ തുടര്‍ മരണങ്ങള് കോടനാട് കേസിലെ ദുരൂഹത ഉയര്‍ത്തി. എടപ്പാടി പളനിസ്വാമിക്കും ശശികലയ്ക്കും നേരെ സംശയമുനകള്‍ നീണ്ടു. സയന്റെ രഹസ്യ മൊഴിയില്‍ ശശികലയുടേയും പളനിസ്വാമിയുടേയും പേരുകളുണ്ടെന്നാണ് സൂചന. ജയലളിതയുടെ മരണത്തിലും ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കേസിലെ പുനരന്വേഷണം ആരംഭിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications