• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടികള്‍ കിട്ടിയാല്‍ ആരാണ് മാറാത്തതെന്ന് കൊടിക്കുന്നില്‍; കൊടിക്കുന്നിലിന് എത്ര വേണമെന്ന് ബിജെപി

തിരുവനന്തപുരം: കോടികളും വലിയ സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്താല്‍ ഏത് എംഎല്‍എയാണ് കൂറുമാറാത്തതെന്ന് കോണ്‍ഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ന്യൂസ് 18 ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു കൊടുക്കുന്നിലിന്‍റെ പ്രതികരണം.

യദ്യൂരപ്പക്ക് കടിഞ്ഞാണിടാന്‍ ഡികെ; പ്രതിപക്ഷ നേതാവ് സ്ഥാനം ശിവകുമാര്‍ ഏറ്റെടുത്തേക്കും

ബിജെപിയെ പഴിചാരുന്നതിന് മുമ്പ് പാര്‍ട്ടി എംഎല്‍എമാര്‍ കുറുമാറുന്നതിന് തടയിടാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയിലുന്നില്ല എന്ന അവതാരകന്‍റെ ചോദ്യത്തിന് കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ മറുപടി ഇങ്ങനെ 'നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള വാഗ്ദാനങ്ങള്‍, പദവികള്‍, സ്ഥാനമാനങ്ങള്‍ അതുപോലെ തന്നെ കോടികള്‍ക്കും അപ്പുറമായ കോടികളുടെ വാഗ്ദാനങ്ങള്‍, ഇതൊക്കെ കാണുമ്പോള്‍ ഏത് എംഎല്‍എമാരാണ് മാറാത്തത്. ഏത് എംഎല്‍എമാരെയാണ് ചാക്കിട്ടുപിടിക്കാന്‍ കഴിയാത്തത്'

ഇതിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു കൊടിക്കുന്നിലിന് എത്ര വേണമെന്ന് ചോദിക്കുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അവതാരകനോട് ആവശ്യപ്പെട്ടത്. 'കൊടിക്കുന്നില്‍ പറഞ്ഞത്, എങ്ങനെ കോണ്‍ഗ്രസുകാര്‍ മാറാതിരിക്കും, ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബി.ജെ.പി അവരെ മാറ്റുന്നത് എന്നല്ലേ. കൊടുക്കുന്നിലിനോട് ചോദിക്ക് എത്രവേണമെന്ന്, തയ്യാറുണ്ടോയെന്ന് ചോദിക്ക്' എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

കോട്ടയത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യുഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍; കോണ്‍ഗ്രസ് വിട്ടു നിന്നു

കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ ജനവിധിക്ക് എതിരായ സര്‍ക്കാറായിരുന്നു. അവിടെ ഏറ്റവും കൂടുതല്‍ വോട്ടും സീറ്റും നേടിയത് ബിജെപിയായിരുന്നു. പരസ്പരം മത്സരിച്ച രണ്ട് കക്ഷികള്‍ അവിഹിതമായ ബന്ധത്തിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കി. ആ സര്‍ക്കാര്‍ ആഭ്യന്തര കലഹം മൂലമാണ് തകര്‍ന്നത്. ഞങ്ങള്‍ അതില്‍ ഉത്തരവാദികളല്ല. ഞങ്ങള്‍ക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. അവര്‍ ഇന്ന് സഭയില്‍ എത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള അധികാരവടം വലിയും സിദ്ധരാമയ്യയുടെ പങ്കും തമ്മിലുള്ള തര്‍ക്കങ്ങളൊക്കെയാണ് സര്‍ക്കാറിന്‍റെ വീഴ്ച്ചക്ക് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാറിനെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കുമാരസ്വാമി കരയുന്ന ചിത്രം നമ്മള്‍ കണ്ടതാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയ പങ്ക് എവിടുന്നാണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപി അവിടെ പണം ഒഴിക്കിയിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രന്റെ തൊലിക്കട്ടിയെക്കുറിച്ചാണ് എനിക്ക് അതിശയം തോന്നുന്നത്. ഗോവയിലെന്താണ് സംഭവിച്ചത്. അവിടെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെയാണ് പണംകൊടുത്ത് കാലുമാറ്റിയാണ് ത്രിശങ്കുവില്‍ നിന്ന ഒരു മന്ത്രിസഭയെ സംരക്ഷിച്ചതെന്നായിരുന്നു കൊടിക്കുന്നിലിന്‍റെ മറുപടി.

English summary
kodikkunnil suresh and k surendran on karanataka crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X