കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്ക് ബാധകമായ നിയമം ബാബുവിന് ബാധകമാവാത്തത് എന്തുകൊണ്ട്? കോടിയേരി

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് ബാധകമായ നിയമം കെ ബാബുവിന് ബാധകമാവാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരില്‍ നിന്ന് ഇരട്ടനീതിയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ ആരോപണം ആവര്‍ത്തിച്ചാണ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്.

സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചതെന്ന് കോടിയേരി ആരോപിച്ചു. ബാറുടമകളില്‍ നിന്നും ഒരു കോടിരൂപ വാങ്ങിയാള്‍ പുറത്തും 10 കോടിരൂപ വാങ്ങിയാള്‍ സഭയ്ക്ക് അകത്തുമിരിക്കുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളതെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ആരോപണം ഉന്നയിച്ചത്

കോടിയേരി ആരോപണം ഉന്നയിച്ചത്

ബാര്‍ക്കോഴ കേസില്‍ കെ എം മാണിക്ക് ബാധകമായ നിയമം കെ ബാബുവിനും ബാധകമാവാത്തത് എന്തുക്കൊണ്ടെന്നാണ് കോടിയേരിയുടെ ആരോപണം.

അടിയന്തര പ്രമേയം

അടിയന്തര പ്രമേയം

ബാബുവിനെതിരെ ബിജുരാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നടത്തിയ പ്രസംഗത്തിലാണ് കോടിയേരിയുടെ ആരോപണം.

പ്രാഥമികാന്വേഷണം നടത്തിയത്

പ്രാഥമികാന്വേഷണം നടത്തിയത്

ബാര്‍ക്കോഴ കേസില്‍ കെ എം മാണി രാജിവെക്കുകയുണ്ടായി. എന്നാല്‍ ബാബുവിനെതിരായി പ്രാഥമികാന്വേഷണം മാത്രമാണ് നടത്തിയത്.

ബാറുടമകളില്‍ നിന്നും പണം വാങ്ങിയത്

ബാറുടമകളില്‍ നിന്നും പണം വാങ്ങിയത്

ബാറുടമകളില്‍ നിന്നു ഒരു കോടി രൂപ വാങ്ങിയ ആള്‍ സഭയ്ക്ക് പുറത്തും 10 കോടി രൂപ വാങ്ങിയാള്‍ സഭയ്ക്ക് അകത്തുമിരിക്കുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്.

പണം വാങ്ങിയതിന് തെളിവ്

പണം വാങ്ങിയതിന് തെളിവ്

ബാബു ബാറുടമകളില്‍ നിന്നു 27 കോടി രൂപ വാങ്ങിയതിന് തെളിവുണ്ട്. സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിക്കുകയാണുണ്ടായത്.

കേസന്വേഷണം അട്ടിമറിച്ചു

കേസന്വേഷണം അട്ടിമറിച്ചു

സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിക്കുകയാണുണ്ടായത്. ആര്‍ സുകേഷിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണ്. കേസ് എറണാകുളത്ത് മാറ്റിയത് എന്തിനാണെന്നും കോടിയേരി ചോദിച്ചു. ലളിതകുമാരി കേസിലെ വിധിയനുസരിച്ചും ബാബുവിനെതിരെ കേസെടുത്തില്ലെന്ന് കോടിയേരി പറഞ്ഞു.

English summary
Kodiyeri balakrishnan against to commend on k babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X