
കിടിലൻ ശമ്പള പാക്കേജുമായി ഫേസ്ബുക്ക്; ആമസോണും ഗൂഗിളും നിരസിച്ച് വിദ്യാർത്ഥി; കിട്ടുന്നത് 1.8 കോടി !
ഡൽഹി: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥിക്ക് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിൽ ജോലി കിട്ടി. ജെ യു വിദ്യാർത്ഥിയായ ബിസാഖ് മൊണ്ടലിനെ തേടിയാണ് ഈ ഭാഗ്യം എത്തിയത്. ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ജോലി ഓഫറുകൾ ബിസാളിന് ഇതിന് മുമ്പ് ലഭിച്ചിരുന്നു.
എന്നാൽ, ഉയർന്ന ശമ്പളം കാരണമാണ് ഫേസ്ബുക്ക് തിരഞ്ഞെടുത്തത്. വരുന്ന സെപ്റ്റംബറിൽ ലണ്ടനിലേക്ക് ബിസാഖ് പറക്കാൻ തയ്യാറെടുക്കുകയാണ്. 1.8 കോടി രൂപയുടെ വാർഷിക പാക്കേജിലാണ് ജോലി ലഭിച്ചിരിക്കുന്നത്.
മറ്റ് വിദ്യാർത്ഥികളെ അപേക്ഷിച്ച് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പള പാക്കേജാണിതെന്ന പ്രത്യേകയും ഉണ്ട് ഇതിന്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥിയാണ് ബിസാഖ് മൊണ്ടൽ.
വിദ്യാർത്ഥിയുടെ വാക്കുകൾ ; -
"സെപ്റ്റംബറിൽ ഞാൻ ഫേസ്ബുക്കിൽ ചേരും. ഈ ജോലി സ്വീകരിക്കുന്നതിന് മുമ്പ് എനിക്ക് ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ജോലി ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ, അത് ഞാൻ തിരഞ്ഞെടുത്തില്ല. അവർ വാഗ്ദാനം ചെയ്യുന്ന ശമ്പള പാക്കേജിക്കാൾ കൂടുതലാണ് എനിക്ക് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തത്. ഇതാണ് എനിക്ക് മികച്ചതെന്ന് കരുതി തിരഞ്ഞെടുക്കാൻ തയ്യാറായത്'.. വിദ്യാർത്ഥി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് ബിസാഖ് മൊണ്ടലിനെ തേടി ജോലി എത്തിയത് . കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മഹാമാരിക്കാലത്ത് നിരവധി ഓർഗനൈസേഷനുകളിൽ ബിസാഖ് മൊണ്ടൽ ഇന്റേൺഷിപ്പ് ചെയുകയും കൂടുതൽ അറിവ് ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജോലി നേടാനായി അഭിമുഖങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിസാഖ് മൊണ്ടലിനെ തേടി ജോലി എത്തിയത് . അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യക്തമാക്കുകയായിരുന്നു ഇക്കാര്യങ്ങൾ .
ബംഗാളിലെ ബിർഭും ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലാണ് ബിസാഖ് മൊണ്ടൽ ജനിച്ചത്. അങ്കണവാടി ജീവനക്കാരിയാണ് ഈ വിദ്യാർത്ഥിയുടെ അമ്മ. ബിസാഖിന്റെ ഈ നേട്ടത്തിൽ ഇന്ന് ഏറെ സന്തോശിക്കുന്ന വ്യക്തിയാണ് അമ്മയായ ഷിബാനി . ' ബിസാഖിന് ലഭിച്ച് ഈ നേട്ടം ഞങ്ങൾക്ക് വളരെ അഭിമാനകരമാണ്. മകന കാര്യത്തിൽ എല്ലായ്പ്പോഴും മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥിയാണ്' - അമ്മ ഷിബാനി പറഞ്ഞു.
സൂരറൈ പോട്ര് താരം പൂ റാമു അന്തരിച്ചു, അനുശോചിച്ച് സ്റ്റാലിനും ഉദയനിധിയും
Recommended Video
അതേസമയം , കൊവിഡ് മഹാമാരിക്ക് ശേഷം, കോളോജിലെ ഒരു വിദ്യാത്ഥിക്ക് ഇതാദ്യമായാണ് ഇത്ര വലിയ അന്താരാഷ്ട്ര ഓഫറുകൾ ലഭിക്കുന്നതെന്ന് യൂണിവേഴ്സിറ്റിയിലെ പ്ലേസ്‌മെന്റ് ഓഫീസർ സമിത ഭട്ടാചാര്യ പറഞ്ഞു . എന്നാൽ , കഴിഞ്ഞ വർഷവും സർവകലാശാലയിൽ പഠിക്കുന്ന ഒമ്പത് വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ വിദേശ കമ്പനികളിൽ നിന്ന് ജോലികൾ ലഭിച്ചിരുന്നു. എന്നാൽ, അവയുടെ ഒരു കോടിയിലധികം രൂപയുടെ വാർഷിക പാക്കേജുകൾ ലഭിക്കുന്നവ ആയിരുന്നതായി ദേശീയ മാധ്യമ റിപ്പോർട്ട് ചെയ്യുന്നു.