Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശം

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് അറസ്റ്റ് വാറണ്ട്. കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. വിവാദമായ ഹിന്ദു പാകിസ്താന്‍ പരാമര്‍ശമാണ് കോടതി ഇടപെടലിലേക്ക് എത്തിച്ചിരിക്കുന്നത്. ശശി തരൂരിനെതിരെ അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്. തരൂരിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ശശി തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ചാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ബിജെപി രാജ്യവ്യാപകമായി തരൂരിനെതിരെ രംഗത്തുവരികയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസിന് കരിഓയില്‍ ഒഴിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഹിന്ദു പാകിസ്താന്‍

ഹിന്ദു പാകിസ്താന്‍

ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന നേതാവാണ് ശശി തരൂര്‍ എംപി. അദ്ദേഹത്തിന്റെ പല പ്രസ്താവനകള്‍ക്കെതിരെയും ബിജെപി രംഗത്തുവന്നിരുന്നു. അത്തരത്തില്‍ ഒരു വിഷയമായിരുന്നു ഹിന്ദു പാകിസ്താന്‍ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വച്ചാണ് ഈ പരാമര്‍ശം തരൂര്‍ നടത്തിയത്.

ബിജെപി ഇനിയും വന്നാല്‍...

ബിജെപി ഇനിയും വന്നാല്‍...

ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ഹിന്ദു പാകിസ്താന്‍ രൂപീകരിക്കുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയായിരുന്നു തരൂര്‍. എന്നാല്‍ പരാമര്‍ശം വലിയ വിവാദമായി.

 ഭരണഘടന പൊളിച്ചെഴുതും

ഭരണഘടന പൊളിച്ചെഴുതും

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതും. അത് പാകിസ്താന്‍ പോലെയുള്ള ഒരു പുതിയ രാജ്യത്തിന് വഴിയൊരുക്കും. ഹിന്ദു പാകിസ്താനായിരിക്കും പിന്നീടുണ്ടാകുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കാത്ത അവസ്ഥയാകുമെന്നും തരൂര്‍ അന്ന് പറഞ്ഞിരുന്നു.

ഹിന്ദു രാഷ്ട്രം

ഹിന്ദു രാഷ്ട്രം

ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പത്തിലുള്ള രാജ്യമായിരിക്കും ബിജെപി ഇനിയും അധികാരത്തിലെത്തായാല്‍ നിര്‍മിക്കപ്പെടുക. ന്യൂനപങ്ങള്‍ക്ക് തുല്യാവകാശങ്ങള്‍ ലഭിക്കാത്ത രാജ്യമാകും. ഗാന്ധിജിയും നെഹ്രുവും പട്ടേലും മൗലാനാ ആസാദും തുടങ്ങി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നായകര്‍ ആഗ്രഹിച്ച ഇന്ത്യയായിരിക്കില്ല അതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

 പാകിസ്താനിലെ അവസ്ഥ

പാകിസ്താനിലെ അവസ്ഥ

പാകിസ്താനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് തുല്യാവകാശം ലഭിക്കുന്നില്ല എന്നത് ഏറെ കാലമായുള്ള ആരോപണമാണ്. ഇക്കാര്യം ശരിവെക്കുന്ന ഒട്ടേറെ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സമാനമായ സാഹചര്യം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കും സംജാതമാകും എന്നാണ് തരൂര്‍ സൂചിപ്പിച്ചത്. ഇതിനെതിരെ ബിജെപി വന്‍ പ്രതിഷേധമാണ് ദേശീയ തലത്തില്‍ സംഘടിപ്പിച്ചത്.

 തരൂര്‍ ഇന്ത്യ വിട്ടുപോകണം

തരൂര്‍ ഇന്ത്യ വിട്ടുപോകണം

തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. തരൂര്‍ മാപ്പ് പറയണമെന്നും ഇന്ത്യ വിട്ടുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. കരി ഓയില്‍ ഒഴിച്ച് റീത്ത് വച്ചാണ് അന്ന് പ്രതിഷേധക്കാര്‍ മടങ്ങിയത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ശുചീകരിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+