Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഡോക്‌ടറുടെ കൊലപാതകം; ബംഗാളിൽ സമരം ഭാഗികമായി പിൻവലിച്ച് പ്രതിഷേധിക്കുന്ന ഡോക്‌ടർമാർ

കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടറെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകെ ജൂനിയർ ഡോക്‌ടർമാർ നടത്തി വന്നിരുന്ന സമരം ഭാഗികമായി പിൻവലിച്ചു. 41 ദിവസത്തോളമായി തുടരുന്ന സമരത്തിലെ നിർണായകമായ തീരുമാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടിയന്തര സേവന വിഭാഗങ്ങളിൽ ഡോക്‌ടർമാർ ജോലി പുനരാരംഭിക്കും.

കൊൽക്കത്തയിലെ സ്വാസ്ഥ്യ ഭവനിൽ നിന്ന് സിബിഐ ഓഫീസ് സ്ഥിതി ചെയ്യുന്ന സിജിഒ കോംപ്ലക്‌സിലേക്ക് വെള്ളിയാഴ്‌ച പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി സ്വാസ്ഥ്യ ഭവന് മുന്നിലാണ് ഡോക്‌ടർമാർ കുത്തിയിരിപ്പ് സമരം നടത്തി വന്നിരുന്നത്. ഇനി മുതൽ ആരോഗ്യവകുപ്പ് ആസ്ഥാനമായ ഇവിടെ സമരം നടത്തില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

kolkatadoctorsprotestend

'ശനിയാഴ്‌ച മുതൽ അവശ്യ സർവീസുകൾ പുനരാരംഭിക്കും. വെള്ളിയാഴ്‌ച സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിൽ നടക്കുന്ന ഉപരോധ സമരം മെഗാ റാലി സംഘടിപ്പിച്ച് അവസാനിപ്പിക്കും.' പ്രതിഷേധക്കാരിൽ ഒരാൾ അറിയിച്ചു. എന്നാൽ ഒപി ഉൾപ്പെടെയുള്ള സേവനങ്ങൾ ഇനിയും മുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറി മനോജ് പന്ത് സംസ്ഥാന ആരോഗ്യ പരിപാലന സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമമായ പ്രവർത്തനവും ഉറപ്പാക്കാൻ പത്ത് മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഡോക്‌ടർമാർ ഭാഗികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് അവരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.

തെക്കൻ ബംഗാളിൽ പ്രളയസമാന സാഹചര്യം ഉയർന്നു വരികയും ആയിരക്കണക്കിന് പേരെ മാറ്റി പാർപ്പിക്കുകയും രണ്ട് പേർക്ക്‌ ജീവൻ നഷ്‌ടമാവുകയും ചെയ്‌തതിനാലാണ് തങ്ങൾ സമരം അവസാനിപ്പിക്കുന്നതെന്നും ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്. സമരം പൂർണമായി അവസാനിപ്പിച്ചില്ലെന്ന സൂചനയും അവർ തന്നിട്ടുണ്ട്.

നേരത്തെ, പ്രതിഷേധിക്കുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത പോലീസിലെയും സംസ്ഥാന ആരോഗ്യ വകുപ്പിലെയും ഉന്നതരെ ഉൾപ്പെടെ സ്ഥലംമാറ്റിയിരുന്നെങ്കിലും സമരം അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട ചർച്ചകൾ നടക്കുകയായിരുന്നു. അതിന് ഒടുവിലാണ് നിർണായക തീരുമാനം.

അതിനിടെ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ മെഡിക്കൽ രജിസ്ട്രേഷൻ സംസ്ഥാന മെഡിക്കൽ കൗൺസിൽ റദ്ദാക്കിയിരിക്കുകയാണ്. ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കസ്‌റ്റഡിയിലാണ് സന്ദീപ് ഘോഷ് ഇപ്പോഴുള്ളത്. ഇതിന് പിന്നാലെയാണ് സംഭവം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+