കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഖ്വെയ്ദ ബന്ധം: മൂന്നു പേര്‍ അറസ്റ്റില്‍, 2 പേര്‍ ബംഗ്ലാദേശ് വംശജര്‍, രേഖകള്‍ പിടിച്ചെടുത്തു...

കൊല്‍ക്കത്തയിലാണ് മൂന്നു പേരെ പിടികൂടിയത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അല്‍ഖ്വയിദ ബന്ധം: 3 പേർ അറസ്റ്റില്‍ | Oneindia Malayalam

കൊല്‍ക്കത്ത: ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേരെ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തു. അല്‍ഖ്വെയ്ദ ബന്ധം തെളിയിക്കുന്ന രേഖകളും മറ്റും ഇവരില്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ലാപ്‌ടോപ്പുകളും അല്‍ഖ്വെയ്ദ അനുകൂല പുസ്തകങ്ങളുമെല്ലാം ഇതിലുള്‍പ്പെടുന്നു. എങ്ങനെയാണ് ബോംബുകളും മറ്റും നിര്‍മിക്കുന്നത് എന്നതിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളും സംസ്ഥാനത്തെ കെമിക്കല്‍ സ്റ്റോറുകളുടെ വിസിറ്റിങ് കാര്‍ഡുകളും ഇവരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 പിടികൂടിയത് എസ്ടിഎഫ്

പിടികൂടിയത് എസ്ടിഎഫ്

കൊല്‍ക്കത്ത പോലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് (എസ്ടിഎഫ്) പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരില്‍ രണ്ടു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഷംസാദ് മിലന്‍ (26) എന്ന തുഷാര്‍ ബിശ്വാസ്, റിയാസുല്‍ ഇസ്ലാം (25), മൊണോടോഷ് ഡേയ് (46) എന്നിവരെയാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ കൊല്‍ക്ക റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

നിരോധിത സംഘടനയില്‍ നിന്നുള്ളവര്‍

നിരോധിത സംഘടനയില്‍ നിന്നുള്ളവര്‍

സിവില്‍ എഞ്ചിനിയര്‍ കൂടിയായ ഷംസാദ് മിലാനും റിയാസുല്‍ ഇസ്ലാമുമാണ് ബംഗ്ലാദേശ് സ്വദേശികള്‍. ബംഗ്ലാദേശില്‍ നിരോധിച്ച അന്‍സര്‍ ബംഗ്ല എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കൂടിയാണ് ഇരുവരും. പിടിയിലായവരില്‍ മൂന്നാമനായ മൊണോടോഷ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ നിന്നുള്ളയാളാണ്.
അല്‍ഖ്വെയ്ദ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചതായി പോലീസ് അറിയിച്ചു.

വിദഗ്ധമായി പരിശോധിക്കുമെന്ന് പോലീസ്

വിദഗ്ധമായി പരിശോധിക്കുമെന്ന് പോലീസ്

പിടിച്ചെടുത്ത രേഖകളും മറ്റും വിദഗ്ധമായി പരിശോധിക്കേണ്ടതുണ്ട്. ഐബിയില്‍ നിന്നു രഹസ്യ വിവരം ലഭിച്ചതു മുതല്‍ ഇവര്‍ക്കായി കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നതായും എസ്ടിഎഫ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളിദര്‍ ശര്‍മ വ്യക്തമാക്കി. മൊണോടോഷ് വഴി കൊല്‍ക്കത്തയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു സംഘമെന്ന് പോലീസ് പറയുന്നു.

പിടിയിലായത് ആയുധ സാമ്പിളുകള്‍ പരിശോധിക്കുന്നതിനിടെ

പിടിയിലായത് ആയുധ സാമ്പിളുകള്‍ പരിശോധിക്കുന്നതിനിടെ

ഷംസാദും റിയാസും മൊണോടോഷുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആയുധങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കാനായി ഇരുവരും ചേര്‍ന്ന് മൊണോടോഷിനെ കൊല്‍ക്കത്ത റെയില്‍വേ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെയാണ് മൂന്നു പേരും പോലീസിന്റെ വലയിലായത്.
വ്യാജ ആധാര്‍ കാര്‍ഡുകള്‍ ബംഗ്ലാദേശ് സ്വദേശിയായ ഷംസാദ് നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഷംസാദും റിയാസും ഇന്ത്യയിലാണ് കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

English summary
The Special Task Force (STF) of the Kolkata police has arrested three suspected Al-Qaeda men in Indian Subcontinent (AQIS) operatives including two Bangladeshi nationals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X