കൊല്‍ക്കത്ത ബലാത്സംഗക്കൊല; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, നാളെ ബിജെപിയുടെ ബംഗാള്‍ ബന്ദ്
കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രതിഷേധത്തെ ആക്രമിക്കുകയായിരുന്നു എന്നും ഈ പശ്ചാത്തലത്തില്‍ നാളെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്യുന്നു എന്നും സംസ്ഥാന ബിജെപി വ്യക്തമാക്കി.
'ഈ സ്വേച്ഛാധിപത്യ ഭരണം ജനങ്ങളുടെ ശബ്ദത്തിന് ചെവികൊടുക്കുന്നില്ല. അതിനാല്‍ ഞങ്ങള്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു, മരിച്ച ഡോക്ടര്‍ക്ക് നീതി ലഭിക്കണം. നീതിക്ക് പകരം മമതാ ബാനര്‍ജിയുടെ പൊലീസ് സമാധാനപകമായി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ തിരിയുകയാണ്,'' ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു.

ഇന്ന് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. ഇത് വലിയ സംഘര്‍ഷങ്ങളിലേക്കാണ് നയിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കികളും ബാറ്റണുകളും പ്രയോഗിച്ചു. സമരക്കാരില്‍ ചിലര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പ്രതിഷേധ മാര്‍ച്ച് തടയാന്‍ 6000 ത്തോളം പൊലീസുകാരെയാണ് സര്‍ക്കാര്‍ വിന്യസിച്ചിരുന്നത്.
പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഡ്രോണുകളും ഉപയോഗിച്ചു. ബാരിക്കേഡുകള്‍ ഗ്രൗണ്ടില്‍ വെല്‍ഡ് ചെയ്ത് അതില്‍ ്ഗ്രീസ് തേക്കുരയും ചെയ്തു. ഇന്ന് രാവിലെയാണ് കോളേജ് സ്‌ക്വയറില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടി നബന്നയിലേക്ക് മാര്‍ച്ച് നടത്തിയത്. ബലാത്സംഗ കൊലപാതകക്കേസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം.
അതേസമയം ഇത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആസൂത്രണം ചെയ്ത മാര്‍ച്ചാണെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാല്‍ ബിജെപി പിന്തുണയോടെയുള്ള പ്രതിഷേധമാണിതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ ആരോപിച്ചു. അതിനിടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത നാല് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ അര്‍ദ്ധരാത്രിക്ക് ശേഷം കാണാതായതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
'ഹൗറ സ്റ്റേഷനില്‍ എത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന സുഭോജിത് ഘോഷ്, പുലോകേഷ് പണ്ഡിറ്റ്, ഗൗതം സേനാപതി, പ്രീതം സര്‍ക്കാ എന്നിവരെ കാണാനില്ല. അവരെ മമത പൊലീസ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിരിക്കാമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മമത പൊലീസായിരിക്കും ഉത്തരവാദിം,' സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം ഇന്നത്തെ മാര്‍ച്ചില്‍ വന്‍തോതിലുള്ള അക്രമം സംഘടിപ്പിക്കാന്‍ നാലുപേരും പദ്ധതിയിട്ടിരുന്നതായും കൊലപാതക ഗൂഢാലോചനയിലും കൊലപാതകശ്രമത്തിലും പങ്കുണ്ടെന്നും ബംഗാള്‍ പോലീസ് പ്രതികരിച്ചു. ''പൊതു സുരക്ഷ കണക്കിലെടുത്താണ് അവരെ അറസ്റ്റ് ചെയ്തതെന്നും അവരുടെ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ നേതാവും ബംഗാള്‍ മന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യ രംഗത്തെത്തി. ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും അവര്‍ കുറ്റപ്പെടുത്തി. നാളെ ബന്ദുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications