Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ സ്ത്രീ സുരക്ഷ വേണമെങ്കില്‍ കെജ്രിവാള്‍ മമതയെ കണ്ട് പഠിയ്ക്കണം

കൊല്‍ക്കത്ത: ഭരണരംഗത്ത് എപ്പോഴും പഴി കേള്‍ക്കുന്ന നേതാവാണ് മമത ബാനര്‍ജി. എന്നാല്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മമത സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ എടുത്ത് കാട്ടി അവരെ അഭിനന്ദിയ്ക്കുകയാണ് ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപതി. വെറുതയൊന്നും അല്ല ഈ അഭിനന്ദനം. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി കൊല്‍ക്കത്തയെ മാറ്റിയതിനാണ് മമതയ്ക്ക് അഭിനന്ദനം.

നാഷണല്‍ ക്രൈംസ് റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കിലാണ് ഇന്ത്യയിലെ മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം കൊല്‍ക്കത്തയാണെന്ന് കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരേ കുറവാണ്. മുംബൈ, ദില്ലി നഗരങ്ങളിലെല്ലാം സ്ത്രീ സുരക്ഷ വളരേ കുറവാണ്.

Mamta Banerjee

കൊല്‍ക്കത്തയെ ഇത്തരമൊരു നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയതിനാണ് മമത സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിച്ചത്. സ്ത്രീ സുരക്ഷ പല നേതാക്കളും വാക്കുകളില്‍ മാത്രം ഒതുക്കുമ്പോള്‍ മമത അത് പ്രാവര്‍ത്തികമാക്കുകയായിരുന്നു. 20 വനിത പൊലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പടെ 57 പുതിയ പൊലീസ സ്റ്റേഷനുകളാണ് മമത സ്ഥാപിച്ചത്. ഭക്ഷ്യ സുരക്ഷ നിമയം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+