Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കല്‍ക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ സിബിഐക്ക് കൈമാറാന്‍ കൊല്‍ക്കത്ത പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

കൂടാതെ ഹെക്കോടതി ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനോട് അവധി അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ പ്രിന്‍സിപ്പലായി ഘോഷിനെ നിയമിച്ചത് പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെയായിരുന്നു ഇത്. കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്ന് പരിഗണിച്ചിരുന്നു.

kolkata doctors murder

വാദത്തിനിടെ മുന്‍ പ്രിന്‍സിപ്പലിന്റെ നിയമനത്തെ ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു. 'ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച പ്രിന്‍സിപ്പലിനെ എങ്ങനെ മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിക്കും?,' കോടതി നിരീക്ഷിച്ചു. ആശുപത്രി വളപ്പില്‍ വച്ച് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സന്ദീപ് ഘോഷ് തിങ്കളാഴ്ചയാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

ആഗസ്റ്റ് 9 നാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗവും കൊലപാതകവും സ്ഥിരീകരിച്ചത്. വനിതാ ഡോക്ടറുടെ ശരീരത്തില്‍ നിരവധി മുറികളുണ്ടായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം സാധൂകരിക്കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം കേസ് സിബിഐക്ക് കൈമാറിയതില്‍ അതിയായ സന്തോഷവും ആശ്വാസവും ഉണ്ട് എന്നും എല്ലാ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും എന്നായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ (എഫ്എഐഎംഎ) ചൊവ്വാഴ്ച മുതല്‍ രാജ്യവ്യാപകമായി പണിമുടക്കിലാണ്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതി എന്ന സംശയവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. അതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ചൊവ്വാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. കേസില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+