കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കോ? കെപിസിസി പുനസംഘടന ഉടന്‍

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ഡിസംബര്‍ 9 നാണ് കര്‍ണാടകത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് നിര്‍ണായകമാണ് ഫലം. കുറഞ്ഞത് എട്ട് സീറ്റുകള്‍ എങ്കിലും വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ താഴെ വീണേക്കും. അത്തരമൊരു സാഹചര്യം വന്നാല്‍ ജെഡിഎസുമായി ചേര്‍ന്ന് വീണ്ടും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

അതിനിടെ തിരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ട് പിന്നാലെ തന്നെ കര്‍ണാടകത്തില്‍ പിസിസിപുനസംഘടന ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍. കോണ്‍ഗ്രസിന്‍റെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും നിയമനങ്ങളെന്നും അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. വിശദാംശങ്ങള്‍

 പിരിച്ചുവിട്ടു

പിരിച്ചുവിട്ടു

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകത്തില്‍ കെപിസിസി പുനസംഘന ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കര്‍ണാടകത്തില്‍ സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ടിരുന്നു.

 രണ്ട് പേരെ നിലനിര്‍ത്തി

രണ്ട് പേരെ നിലനിര്‍ത്തി

പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവിനേയും വര്‍ക്കിങ്ങ് പ്രസിഡന്‍റ് ഈശ്വര്‍ ബി ഖാന്ദ്രയേയും നിലനിര്‍ത്തികൊണ്ടായിരുന്നു നേതൃത്വത്തിന്‍റെ നടപടി. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. ജെഡിഎസ് സഖ്യത്തിനെതിരേയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

 ശുദ്ധികലശം

ശുദ്ധികലശം

ഇതിന്‍റെ പശ്ചാത്തലത്തായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ ശുദ്ധികലശം.എന്നാല്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ നേതാക്കള്‍ നേതൃത്വത്തിന്‍റെ തലപ്പത്ത് എത്തുമെന്ന് അധ്യക്ഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും നിയമനങ്ങള്‍. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കുമെന്നും ഗുണ്ടു റാവു പറഞ്ഞു.

 അധ്യക്ഷനാകുമോ?

അധ്യക്ഷനാകുമോ?

കെപിസിസില്‍ ആവശ്യത്തിന് നേതാക്കള്‍ ഇല്ലാതിരുന്നത് തിരഞ്ഞെടുപ്പിന് തിരിച്ചടിയായെന്ന റിപ്പോര്‍ട്ടുകളെ ഗുണ്ടുറാവു തള്ളി. ശക്തമായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാഴ്ച വെച്ചതെന്നും ഗുണ്ടുറാവു വ്യക്തമാക്കി. കെപിസിസി പുനസംഘടന ഉറപ്പായതോടെ ഡികെ ശിവകുമാര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

 സോണിയാ ബ്രിഗേഡ്

സോണിയാ ബ്രിഗേഡ്

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ അധ്യക്ഷനാകാനുള്ള ചരടുവലികള്‍ ഡികെ ശിവകുമാര്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ ഡികെയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയില്‍ സോണിയ ഗാന്ധി ബ്രിഗേഡ് കരുത്തരായതോടെ ഡികെ വീണ്ടും നീക്കങ്ങള്‍ സജീവമാക്കി.

 തെരുവിലിറങ്ങി

തെരുവിലിറങ്ങി

ഇതിനിടയിലാണ് ഡികെ ഹവാല കേസില്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ അറസ്റ്റിലായതിന് പിന്നാലെ ഡികെയുടെ ജനകീയത വര്‍ധിച്ചെന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഡികെയുടെ അറസ്റ്റില്‍ വൊക്കാലിംഗ സമുദായം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് പ്രവര്‍ത്തകര്‍ എന്ന് വ്യത്യാസമില്ലാതെയായിരുന്നു പ്രവര്‍ത്തകര്‍ ഡികെ ശിവകുമാറിനായി തെരുവിലിറങ്ങിയത്. ഇതെല്ലാം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വോട്ടായി മാറിയിട്ടുണ്ടെന്ന വിലയിരുത്തലുകള്‍ ഉണ്ട്.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കെത്തിയ ഡികെ ശിവകുമാര്‍ അണികള്‍ക്കിടയിലും വലിയ ആവേശമാണ് ഒരുക്കിയത്. ഡികെ ഫാക്റ്ററിനെ മുന്‍ നിര്‍ത്തി തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചരണങ്ങളും. ഇതോടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടി വിജയിക്കാനായാല്‍ ഡികെ ശിവകുമാര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നവരും കോണ്‍ഗ്രസില്‍ കുറവല്ല.

English summary
KPCC may see fresh appointments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X