കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഇന്ത്യ വെറുതെ വിടില്ല; ഒന്നിന് പിറകെ ഒന്നായി അടി!! അടുത്തത് യുഎന്‍ രക്ഷാസമിതി

പാകിസ്താന്‍ കടുത്ത തീരുമാനങ്ങളെടുത്താല്‍ ഇന്ത്യക്ക് നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതായി പ്രഖ്യാപിക്കാം. എല്ലാ അര്‍ഥത്തിലും പാകിസ്താന് കനത്ത തിരിച്ചടിയാണ് ഈ വിധി.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധ ശിക്ഷ സ്‌റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാകിസ്താന് കനത്ത തിരിച്ചടിയാണ്. ചാര പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരേ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കാണ് പാതി വിജയം കണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര കോടതിയുടെ വിധി പാകിസ്താന് കനത്ത തിരിച്ചടിയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ഇന്ത്യ തന്ത്രപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കില്ല. പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ തന്നെ അടുത്ത അടി നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

അന്തിമ വിധി വന്നിട്ടില്ല

കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് വരെ കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതിയുടെ ഇടക്കാല വിധി. അന്താരാഷ്ട്ര കരാര്‍ ലംഘനം നടന്നോ എന്ന വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

നിയമ സഹായം നല്‍കിയില്ല

ചാരപ്രവര്‍ത്തനം ആരോപിച്ച് കുല്‍ഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത് വിയന്ന കരാറിന്റെ ലംഘനമാണെന്നാണ് ഇന്ത്യ വാദിച്ചത്. കുല്‍ഭൂഷണ് നിയമ സഹായം നല്‍കാതിരുന്നതും ശരിയായില്ലെന്ന് റോണി എബ്രഹാം അധ്യക്ഷനായ ഹേഗിലെ കോടതി വിലയിരുത്തി.

പാകിസ്താന്റെ വാദം തള്ളി

എന്നാല്‍ പാകിസ്താന്റെ പ്രധാന വാദം കേസ് അന്താരാഷ്ട്ര കോടതിയുടെ പരിധിയില്‍ വരുന്നതല്ല എന്നായിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇനി കോടതിയുടെ ഉത്തരവ് പാകിസ്താന്‍ പാലിക്കുമോ എന്നതാണ് അടുത്ത ആശങ്ക.

ഇന്ത്യ രക്ഷാസമിതിയെ സമീപിക്കും

പാകിസ്താന്‍ വിധി അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയെ സമീപിക്കും. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനങ്ങള്‍ യുഎന്‍ അംഗങ്ങളെല്ലാം അംഗീകരിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭാ ചട്ടം. ഇതു പാലിച്ചില്ലെങ്കില്‍ പാകിസ്താന് ആഗോളതലത്തില്‍ കനത്ത തിരിച്ചടിയാകും.

പാകിസ്താന് തിരിച്ചടിയാകും

അതുകൊണ്ടാണ് ഇന്ത്യ യുഎന്‍ രക്ഷാസമിതിയെ സമീപിക്കുന്ന കാര്യം കൂടി പരിഗണിക്കുന്നത്. ഈ നടപടിക്ക് യുഎന്‍ ചാര്‍ട്ടറില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യ യുഎന്‍ രക്ഷാസമിതിയെ സമീപിച്ചാല്‍ അതിന് രക്ഷാസമിതിയുടെ പിന്തുണ കൂടി ലഭിക്കും. അതും പാകിസ്താന് തിരിച്ചടിയാകും.

ഉപരോധം പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടും

അന്താരാഷ്ട്ര കോടതി വിധി പാകിസ്താന്‍ ലംഘിച്ചാല്‍ പാകിസ്താനെതിരേ ഉപരോധം പ്രഖ്യാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെടും. ഈ നടപടിക്കും യുഎന്‍ ചാര്‍ട്ടറില്‍ വ്യവസ്ഥയുണ്ടെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലുത്ര പറഞ്ഞു.

സ്വതന്ത്ര കോടതിയില്‍ പുനര്‍ വിചാരണ

പാകിസ്താന്‍ കടുത്ത തീരുമാനങ്ങളെടുത്താല്‍ ഇന്ത്യക്ക് നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതായി പ്രഖ്യാപിക്കാം. ഇന്ത്യയുടെയും കുല്‍ഭൂഷണിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വിധി ന്യായത്തില്‍ അന്താരാഷ്ട്ര കോടതി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും പാകിസ്താന് കനത്ത തിരിച്ചടിയാണ് ഈ വിധി. കാരണം കുല്‍ഭൂഷണ്‍ കേസ് പാകിസ്താനിലെ സ്വതന്ത്ര കോടതിയില്‍ പുനര്‍ വിചാരണ നടത്തണമെന്നും അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പാകിസ്താന്റെ വാദങ്ങളെല്ലാം തള്ളി

എല്ലാ അര്‍ഥത്തിലും പാകിസ്താന് കനത്ത തിരിച്ചടിയാണ് കോടതി വിധി. കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നിരത്തിയ വാദങ്ങളെല്ലാം കോടതി തള്ളി. കേസില്‍ പുനര്‍ വിചാരണ വേണമെന്നും അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു.

പാകിസ്താന്റെത് തെറ്റായ കീഴ്‌വഴക്കം

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താന്‍ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും അന്താരാഷ്ട്ര കോടതി വിലയിരുത്തി.

കുല്‍ഭൂഷണ്‍ ഭീകരനല്ല

കുല്‍ഭൂഷണിന്റെ വിചാരണ നടന്നത് പാകിസ്താനിലെ സൈനിക കോടതിയിലാണ്. ഇവിടെ ഇദ്ദേഹത്തിന് വേണ്ടി അഭിഭാഷകന്‍ ഹാജരായതുമില്ല. കുല്‍ഭൂഷണ്‍ ചാരപ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനവും നടത്തിയെന്ന പാകിസ്താന്റെ വാദവും കോടതി തള്ളി.

English summary
If Pakistan does not comply with the decision of the International Court of Justice (ICJ) on Kulbhushan Jadhav, who was sentenced to death by a Pakistani military court on charges of spying, then India can go to the Security Council.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X