കുല്‍ഭൂഷണ്‍ യാദവ് കേസിലെ വിധി; മുംബൈയില്‍ ആഹ്ലാദം; തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ യാദവിന്റെ നാടായ മുംബൈയില്‍ ആഹ്ലാദം. യാദവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാം വന്ദേമാതരം മുഴക്കി തെരുവിലിറങ്ങി. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഉറപ്പായിരുന്നെന്ന് യാദവിന്റെ സുഹൃത്ത് തുളസീദാസ് പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ യാദവിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നു. എല്ലാ ഇന്ത്യക്കാരും ഒരുമിക്കേണ്ട സമയമാണിത്. യാദവിനുവേണ്ടി പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും യാദവിനെ തിരിച്ചെത്തിക്കാനാണ് ഇനി ശ്രമമെന്നും സുഹൃത്ത് പറഞ്ഞു.

kulbhushanjadhav-4

യാദവിന്റെ കുട്ടിക്കാലം മുതല്‍ക്കുള്ള സുഹൃത്തുക്കളാണ് പാക്കിസ്ഥാനില്‍ കുടുങ്ങിയ സൈനികനെ തിരിച്ചെത്തിക്കാന്‍ കാമ്പയിന്‍ ആരംഭിച്ചത്. അത്തരമൊരു കാമ്പയില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ സര്‍ക്കാര്‍ യാദവിനുവേണ്ടി നയതന്ത്രതലത്തിലും മറ്റും ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്തു.

മാര്‍ച്ചില്‍ അറസ്റ്റിലായ യാദവിനെ യഥാവിധം വിചാരണ ചെയ്യാതെ ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ പിടികൂടിയതാണ് യാദവിനെയെന്നാണ് ഇന്ത്യയുടെ ആരോപണം. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് യാദവിനെ കാണാനോ നിയമ സഹായം നല്‍കാനോ സാധിച്ചിരുന്നില്ല. അന്താരാഷ്ട്ര കോടതിവിധി ഇന്ത്യയ്ക്ക് അനുകൂലമായതോടെ പാക്കിസ്ഥാന്‍ സര്‍ക്കാരും സൈന്യവും കടുത്ത സമ്മര്‍ദ്ദിലായിരിക്കുകയാണ്.


English summary
Kulbhushan Jadhav case: Mumbai celebrates ICJ stay, wants him to return home soon
Please Wait while comments are loading...