കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ കൂടുതല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ചു. പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ യാദവിനെ ചാരന്‍ എന്ന് ആരോപിച്ചാണ് പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കോടതി വധശിക്ഷ സ്‌റ്റേ ചെയ്തിരുന്നു.

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉന്നയിക്കുന്നത്. യാദവിനെ 2016ല്‍ തട്ടിക്കൊണ്ടുപോയശേഷം പാക്കിസ്ഥാനിലെത്തിച്ചതാണെന്ന് ഇന്ത്യ പറയുന്നു. യാദവിന്റെ അറിവില്ലാതെയാണ് വിചാരണ നടത്തിയതെന്നും ഇന്ത്യ ആരോപിക്കുന്നു.

kulbhushanjadhav

യാദവിനെതിരായ കുറ്റപത്രം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. വിധിപ്പകര്‍പ്പിന്റേയോ മറ്റു രേഖകളോ പാക്കിസ്ഥാന്‍ കൈമാറിയിട്ടില്ല. കുല്‍ഭൂഷണ്‍ യാദവിന്റെ അറസ്റ്റിനെക്കുറിച്ചും പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയെ അറിയിച്ചു. കുല്‍ഭൂഷണ്‍ യാദവിന്റെ ശിക്ഷ റദ്ദാക്കി ഇന്ത്യയ്ക്ക് കൈമാറണമെന്നാണ് ഇന്ത്യന്‍ അധികൃതരുടെ ആവശ്യം. അതേസമയം, അന്താരാഷ്ട്ര കോടതി തീരുമാനം നേരത്തെ പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിരുന്നു.


English summary
Kulbhushan Jadhav death sentence: important arguments India made at ICJ hearing
Please Wait while comments are loading...