പാകിസ്താൻ വാക്ക് തെറ്റിച്ചു, ജാദവിന്റെ കുടുംബത്തെ അപമാനിച്ചു; വിമർശനവുമായി ഇന്ത്യ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്റെ കുടുംബത്തെ പാകിസ്താൻ അപമാനിച്ചുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സുരക്ഷയുടെ പേരിൽ ഭാര്യയുടെ താലി ഉൾപ്പെടെയുള്ള ആഭരണങ്ങൾ അഴിപ്പിച്ചിരുന്നു. കൂടാതെ നെറ്റിയിൽ ചാർത്തിയിരുന്ന പൊട്ടും കയ്യിൽ അണിഞ്ഞിരുന്ന വളകളും അഴിച്ചുമാറ്റാൻ  അധികൃതർ നിർദ്ദേശിച്ചിരുന്നു.

എസി ലോക്കല്‍ ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തയാള്‍ പിടിയില്‍, 165ന് പകരം പോയത് 435 രൂപ

കൂടാതെ ഇവർ ധരിച്ചിരുന്ന  വസ്ത്രം  അഴിച്ചു മാറ്റി പകരം ജയിലിൽ നിന്ന് നൽകി വസ്ത്രങ്ങൾ ധരിക്കാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇവരുടെ ചെരുപ്പുകൾ ഊരി മാറ്റുകയും ചെയ്തിരുന്നുവെന്നും   ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനിൽ നിന്ന് മടങ്ങിയെത്തിയ കുൽഭൂഷൻ ജാദവിന്റെ അമ്മയും ഭാര്യയും  വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദർശിച്ചിരുന്നു.

മാതൃഭാഷ സംസാരിക്കാന്‌‍ അനുവദിച്ചില്ല

മാതൃഭാഷ സംസാരിക്കാന്‌‍ അനുവദിച്ചില്ല

പാകിസ്താൻ മൻപ് നൽകിയ വാക്കുകൾ ഒന്നും തന്നെ പാലിച്ചില്ലെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു മുറികളിലാണ് ഇരുത്തുകയെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ല. ജാദവിന്റെ അമ്മയെ മാതൃഭാഷ സംസാരിക്കാന്‍ സമ്മതിച്ചിരുന്നില്ല. കൂടാതെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ മുറിയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. കുൽഭൂഷണിന്റേത് സമ്മർദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാകിസ്താന്റെ നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 മാനുഷിക പരിഗണന

മാനുഷിക പരിഗണന

കനത്ത സുരക്ഷയിലാണ് അമ്മയും ഭാര്യയും കുൽഭൂഷൻ ജാദവിനെ കണ്ട്ത. 22 മാസങ്ങൾക്കു ശേഷമായിരുന്നു ഇവരുടെ കൂടിക്കാഴ്ച. കൂടിക്കാഴ്ച നാൽപ്പത് മിനിട്ടോളം നീണ്ടു നിന്നു. കൂടിക്കാഴ്ച ചിത്രീകരിക്കാൻ സർക്കാർ പാക് മാധ്യമങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നലെ വൈകിട്ട് തന്നെ അമ്മയും ബാര്യയും ഇന്ത്യയിലേയ്ക്ക് മടങ്ങിയിരുന്നു.

മാനുഷിക പരിഗണന

മാനുഷിക പരിഗണന

മാനുഷിക പരിഗണനയുടെ പേരിലാണ് കുൽഭൂഷൺ ജാദവിന് തന്റെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം നൽകിയതെന്നു പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം. അമ്മയ്ക്കു ഭാര്യക്കുമൊപ്പം പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞനും ജാദവിനെ കാണാൻ അനുവാദം നൽകിയിരുന്നു. അതേ സമയം തങ്ങളുടെ സ്ഥാനത്ത് ഇന്ത്യയായിരുന്നെങ്കില്‍ ഈ ഇളവ് അനുവദിക്കുമായിരുന്നില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവ് ഭീകരൻ തന്നെ

കുല്‍ഭൂഷണ്‍ ജാദവ് ഭീകരൻ തന്നെ

കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദിയാണെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജാദവ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബലൂചിസ്താനില്‍ നിരവധി പേരുടെ കൊലയ്ക്ക് കാരണം കുല്‍ഭൂഷണ്‍ ആണ്. പാകിസ്താനില്‍ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ജാദവാണെന്നു പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജാദവ് പാകിസ്താനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണെന്നും പാകിസ്താന്‍ അറിയിച്ചു.

 ഇന്ത്യൻ ചാരൻ

ഇന്ത്യൻ ചാരൻ

ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത് .ഇതിനെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാകിസ്താന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A day after death row prisoner Kulbhushan Jadhav's mother and wife met him in Islamabad, the External Affairs Ministry has accused Pakistan of conducting the meeting in a manner "which violated the letter and spirit of our understandings."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്